‌മദ്യലഹരിയിൽ പൊലീസുകാരെ ചാടിച്ചവിട്ടി; യുവതിയുടെ പരാക്രമം; വിഡിയോ

police-attack-lady
SHARE

മദ്യ ലഹരിയിൽ പൊലീസുകാരോടും നാട്ടുകാരോടും തട്ടിക്കയറുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത് യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. മുംബൈയിൽ നിന്നുള്ള വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ചോദിക്കാനെത്തിയ പൊലീസുകാരനെ ചാടി ചവിട്ടാൻ ശ്രമിക്കുന്നതും യൂണിഫോമിൽ പിടിച്ച് തള്ളാൻ നോക്കുന്നതും വിഡിയോയിൽ കാണാം. 

അമിത അളവിൽ യുവതി മദ്യപിച്ചിരുന്നുെവന്നാണ് റിപ്പോർട്ടിൽ പറയുന്നത് . ഇവർ വന്ന ടാക്സി ഡ്രൈവറെയും ഇവർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു. ഡ്രൈവർ തന്നെയാണ് ഈ വിഡിയോ പകർത്തി സൈബർ ഇടങ്ങളിൽ പങ്കിട്ടതും. യുവതിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു.എന്നാൽ ഈ വിഡിയോ രണ്ടുമാസം മുൻപുള്ളതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

MORE IN SPOTLIGHT
SHOW MORE