സ്കൂട്ടറിൽ നടുറോഡില്‍ വീണ് യുവതി; തർക്കം പിന്നാലെ വന്ന ഡൈവറോട്; രക്ഷിച്ചത് ക്യാമറ

scoter
SHARE

വാഹനാപകടങ്ങളും അവയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെടുന്ന ആളുകളുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. എന്നാൽ കണ്ടവരെയൊക്കെ പൊട്ടിച്ചിരിപ്പിക്കുകയാണ് ഈ അപകട വിഡിയോ.

സ്കൂട്ടറിൽ നടുറോഡിൽ വീഴുന്ന ഒരു യാത്രക്കാരിയുടേയും കൂട്ടുകാരിയുടേയും വിഡിയോ ആണ് വൈറലാകുന്നത്. സ്കൂട്ടറിൽ നിന്ന് സ്വയം വീഴുന്നതാണെങ്കിലും പിന്നിലുള്ള വാഹനം ഓടിക്കുന്നയാളെയാണ് ഇവർ കുറ്റപ്പെടുത്തുന്നത്. മുഴുവൻ സംഭവങ്ങളും പിന്നാലെ വന്ന ഡ്രൈവർ ക്യാമറയിൽ പകർത്തി.

തങ്ങളുടെ വാഹനത്തിനു പിന്നിൽ ഇടിച്ചതാണെന്ന് കാരണം പറഞ്ഞ് അവർ തർക്കത്തിലേർപ്പെടുന്നത് കാണാം. എന്നാൽ വിഡിയോ കാണിച്ച് തരാമെന്ന് പറയുന്നതോടയാണ് ഇവർ തർക്കം അവസാനിപ്പിക്കുന്നത്.

സംഭവത്തിന്റെ വിഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ക്ലിപ്പ് പങ്കിടുകയും ബോഡി അല്ലെങ്കിൽ ഹെൽമെറ്റ് ക്യാമറകൾ ആളുകൾക്ക് എങ്ങനെ ഉപകരിക്കുന്നു എന്ന് വിശദീകരിക്കുകയും ചെയ്യുന്നു. കൂട്ടിയിടിയോ അപകടമോ ഉണ്ടായാടൽ തെളിവുകൾക്കായി ഈ ഉപകരണങ്ങൾ ആളുകളെ സഹായിക്കുമെന്നും വിഡിയോ ഷെയർ ചെയ്ത് ആളുകൾ പറയുന്നു.

MORE IN SPOTLIGHT
SHOW MORE