‌'ഒരു റിപ്ലെ തരുമോ? പുകവലി നിര്‍ത്താ'മെന്ന് യുവാവ്; മറുപടി കുറിച്ച് അഫ്രീദി

afridi-21
SHARE

ഒരൊറ്റ പോസ്റ്റ് മതി സോഷ്യല്‍ ലോകത്ത് ആളുകളെ പ്രശസ്തരാക്കാന്‍ എന്നു കേട്ടിട്ടില്ലേ. അങ്ങനെ വ്യത്യസ്തമായ പോസ്റ്റ് കൊണ്ട് വൈറലായിരിക്കുകയാണ് 'ദി ബര്‍ഗേഴ്സ്' എന്ന പേജ്. പാകിസ്ഥാന്റെ മുന്‍ ക്രിക്കറ്റ് താരം 'ഷാഹിദ് അഫ്രീദിയില്‍ നിന്ന് ഒരു മറുപടി കിട്ടിയാല്‍ താന്‍ പുകവലി അതോടെ അവസാനിപ്പിക്കാം' എന്നായിരുന്നു പേജില്‍ നിന്ന് വന്ന പോസ്റ്റ്. 

ഒരാള്‍ പുകവലി ഉപേക്ഷിക്കുന്ന കാര്യമല്ലേ.. സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ നിന്ന് പ്രോല്‍സാഹനമെന്നോണം ചറപറ ലൈക്കും കമന്റുകളുമെത്തി. അധികം വൈകാതെ ഷാഹിദ് അഫ്രീദിയുടെ കമന്റും വന്നു. ഒരു തംപ്സ് അപ് ചിഹ്നമാണ് താരം പോസ്റ്റില്‍ ഇട്ടത്. ഇതോടെ അഫ്രീദിക്ക് അഭിനന്ദനങ്ങളുമായി ആരാധകര്‍ പോസ്റ്റില്‍ കൂടി. ഇതൊക്കെ കൊണ്ടാണ് 'ലാലാ'യെ ഞങ്ങള്‍ ഇങ്ങനെ സ്നേഹിക്കുന്നതെന്ന് പലരും കുറിച്ചു.  

അഫ്രീദിയുടെ മറുപടി കിട്ടിയ സ്ഥിതിക്ക് പോസ്റ്റിട്ടയാള്‍ എന്തായാലും പുകവലി അവസാനിപ്പിക്കണമെന്നായിരുന്നു ആരാധകരുടെ ആവശ്യം. 'പുകവലി താങ്കള്‍ ഇപ്പോള്‍ തന്നെ അവസാനിപ്പിക്കുകയല്ലേ' എന്ന ചോദ്യത്തിന് 'പുകവലിയോ ! അതെന്താ' എന്നായിരുന്നു പോസ്റ്റിട്ടയാളുടെ മറുപടി. 

MORE IN SPOTLIGHT
SHOW MORE