ഓടുന്ന കാറിലിടിച്ച് കുടുങ്ങി മുറിവേറ്റു; പുലിയെ തേടി സോഷ്യൽ ലോകം; വിഡിയോ

pad
SHARE

തിരക്കേറിയ റോഡിൽ കാറിൽ ഇടിക്കുന്ന പുള്ളിപ്പുലിയുടെ ഞെട്ടിക്കുന്ന വിഡിയോയാണ് ഇന്റർനെറ്റിൽ വൈറലാകുന്നത്. ഇടിച്ചതിനെ തുടർന്ന് കാറിന്റെ മുൻഭാഗത്ത് അപകടകരമായ രീതിയിൽ പുലി കുടുങ്ങി. ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദയാണ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത് തുടർന്ന് പുള്ളിപ്പുലിയുടെ അവസ്ഥയെക്കുറിച്ചുള്ള അപ്‌ഡേറ്റ്കളും ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. 

പുള്ളിപ്പുലി കാറിൽ കുടുങ്ങിയതും തകർന്ന ഭാഗത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിന്റെ ഒരു ദൃശ്യം നന്ദ പോസ്റ്റ് ചെയ്തു.  

പുലി ഓടി കാട്ടിലേക്ക് മറയുന്ന വിഡിയോയും പിന്നീട്  ‌നന്ദ പങ്കുവെച്ചു. കാറിൽ നിന്ന് സ്വയം രക്ഷപെടാനും സംഭവസ്ഥലത്ത് നിന്ന് കഴിയുന്നത്ര വേഗത്തിൽ രക്ഷപെടാനും പുലിക്ക് കഴിഞ്ഞു.

പുലിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ പലർക്കും ആഗ്രഹമുണ്ടായിരുന്നു. മുറിവേറ്റു, പക്ഷേ മരണത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞു. അദ്ദേഹം കുറിച്ചു.

 ഇത്തരം വന്യ ജീവികളുടെ സ്വാഭാവിക ആവാസകേന്ദ്രമായ വനമേഖലയുടെ വലിയൊരു ഭാഗം ഹൈവേകളാണെന്നും അതിനാല്‍ അത്തരം പേടിപ്പെടുത്തുന്ന സംഭവങ്ങൾ പതിവായി വരികയാണെന്നും ആളുകൾ കമന്റ് ചെയ്തു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യമാണ് ഉയരുന്നത്.

MORE IN SPOTLIGHT
SHOW MORE