'രണ്ട് പേരെയും വേണം'; കാമുകിമാരെ ഒരേ വേദിയിൽ വിവാഹം ചെയ്ത് യുവാവ്

man-marres-two
SHARE

രണ്ട് പേരെയും ഉപേക്ഷിക്കാൻ വയ്യ, ഒരേ വേദിയിൽ രണ്ട് കാമുകിമാരെയും വിവാഹം കഴിച്ച് യുവാവ്.  ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. രണ്ട് കാമുകിമാരുടെയും സമ്മതത്തോടു കൂടിയാണ് വരൻ സന്ദീപ് ഒറോണി വിവാഹം കഴിച്ചത്. കുസും ലക്ര, സ്വാതി കുമാരി എന്നീ രണ്ടുപെൺകുട്ടികളും സന്ദീപിനെ സ്നേഹിക്കുന്നുവെന്ന് അറിയിച്ച് രംഗത്ത് വന്നതോടെയാണ് ഗ്രാമവാസികൾ വിവരം അറിയുന്നത്. 

സന്ദീപും കുസുമും മൂന്ന് വര്‍ഷമായി ഒരുമിച്ചു ജീവിക്കുകയാണ്. ഇരുവര്‍ക്കും ഒരു കുട്ടിയും ഉണ്ട്. ഒരു വര്‍ഷം മുമ്പ് സന്ദീപ് പശ്ചിമ ബംഗാളിലെ ഒരു ഇഷ്ടിക ചൂളയില്‍ ജോലിക്ക് പോയതോടെയാണ് ഇവരുടെ പ്രണയകഥയില്‍ വഴിത്തിരിവായത്. അവിടെ വച്ചാണ് ജോലിക്ക് വന്ന സ്വാതി കുമാരിയെ സന്ദീപ് പരിചയപ്പെടുന്നത്. വീട്ടില്‍ തിരിച്ചെത്തിയ ശേഷവും ഇരുവരും ഈ ബന്ധം തുടര്‍ന്നു.

ഒടുവില്‍ വീട്ടുകാരും നാട്ടുകാരും ഇവരുടെ ബന്ധം അറിഞ്ഞ് എതിര്‍ത്തു തുടങ്ങി. നിരവധി വഴക്കുകള്‍ക്ക് ശേഷം, ഗ്രാമവാസികള്‍ ഒരു പഞ്ചായത്ത് വിളിക്കുകയും സന്ദീപ് രണ്ട് സ്ത്രീകളെയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

MORE IN SPOTLIGHT
SHOW MORE