കോളിവുഡില്‍ അരങ്ങേറാന്‍ ധോണി? വിജയ്ക്കൊപ്പമെന്ന് സൂചന‌‌

donivijay
SHARE

തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യന്‍ സൂപ്പര്‍താരം ദളപതി വിജയ്ക്കൊപ്പമാകും തുടക്കമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. വിജയയുടെ 68–ാം ചിത്രം ധോണി പ്രൊഡക്‌ഷൻസിനു കീഴിലായിരിക്കുമെന്നും, ചിത്രത്തിൽ അതിഥി വേഷത്തില്‍ ധോണി പ്രത്യക്ഷപ്പെടുമെന്നുമാണു വാര്‍ത്തകള്‍.‌‌‌‌ നിലവിൽ ‘ധോണി പ്രൊഡക്‌ഷൻ’സുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങളിലാണു താരം.‌

രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചതിനു ശേഷം കൃഷി, കോഴിവളർത്തൽ,  ജിംനേഷ്യം, തുണിത്തരങ്ങളുടെ കച്ചവടം തുടങ്ങി ഒട്ടേറെ സംരംഭങ്ങളിൽ സജീവമാണു ധോണി. ഇതിനു പിന്നാലായാണു ചലച്ചിത്ര നിർമാണത്തിലും ഭാഗ്യം പരീക്ഷിക്കുന്നത്. ഇതിനായി ‘ധോണി എന്റർടെയ്ൻമെന്റ്’ എന്ന പേരിൽ കമ്പനിയും സ്ഥാപിച്ചു കഴിഞ്ഞു. അധികം വൈകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.‌

MORE IN SPOTLIGHT
SHOW MORE