ഗര്‍ഭിണി ഇങ്ങനെയാണല്ലേ?; നിറവയറുമായി അമ്മ; അനുകരിച്ച് അഞ്ചു വയസുകാരി; വിഡിയോ

momchild
SHARE

മക്കൾ പലപ്പോഴും അമ്മമാരെ അനുകരിക്കാറുണ്ട്. അമ്മയുടെ നടത്തവും രീതികളും എല്ലാം അവർ അനുകരിക്കും. അത്തരത്തിൽ ഒരു അമ്മയെ കുഞ്ഞ് അനുകരിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 37 ആഴ്ച ഗർഭിണിയായിരുന്ന അമ്മയെ മകൾ അനുകരിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

മമ്മ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. ‘നിങ്ങൾ 37 ആഴ്ച ഗർഭിണിയായിരുന്നപ്പോൾ നിങ്ങളുടെ കുഞ്ഞ് നിങ്ങളെ നിരീക്ഷിച്ചാൽ‌ ഇങ്ങനെയിരിക്കും. അവൾ നിങ്ങളെ അനുകരിക്കാൻ ശ്രമിക്കും.’– എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. ‘ഞാൻ കരുതുന്നത് അവൾ എന്നെ കളിയാക്കുകയാണെന്നാണ്.’ – എന്ന വാക്കുകളും വിഡിയോയിൽ ഉണ്ട്.  

നിരവധിപേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. നിരവധി ലൈക്കുകളും എത്തി. ‘എന്തുഭംഗിയാണ് ഇത്.’– എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ‘ഞാൻ രണ്ടാമത് ഗർഭിണിയായിരുന്നപ്പോൾ 5 വയസ്സുള്ള എന്റെ മൂത്തമകൾ അവളുടെ വയറിലും കുഞ്ഞുണ്ടെന്നു പറഞ്ഞ് എന്നെ പോലെ നടക്കുമായിരുന്നു.’–എന്നായിരുന്നു മറ്റൊരു അമ്മയുടെ കമന്റ്. 

MORE IN SPOTLIGHT
SHOW MORE