പാതിവഴിയിൽ നിന്ന് കേബിൾ കാര്‍; ജീവന്‍ കയ്യില്‍ പിടിച്ച് മണിക്കൂറുകള്‍; സാഹസിക രക്ഷ

cartrolly
SHARE

ഹിമാചൽ പ്രദേശിലെ പർവനൂവിൽ പാതിവഴിയിൽ നിന്നു പോയ കേബിൾ കാറില്‍ നിന്ന് ആളുകളെ സാഹസികമായി രക്ഷപെടുത്തി.  കേബിൾ കാറിൽ മൂന്ന് മണിക്കൂറിലേറെയാണ് ആളുകള്‍  കുടുങ്ങിയത്. എന്നാല്‍ കൃത്യമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ കേബിള്‍ കാറിലുണ്ടായിരുന്ന 11 പേരെയും രക്ഷപ്പെടുത്തി. സംഭവിച്ചതെന്തെന്ന് റിപ്പോർട്ട് തേടുമെന്ന് സ്ഥലത്തെത്തിയ മുഖ്യമന്ത്രി ജയ് റാം താക്കൂർ പറഞ്ഞു.

യാത്രക്കാരെ പുറത്തെത്തിച്ചത്കേബിളിൽ ഒരു റെസ്ക്യൂ ട്രോളി വിന്യസിച്ചാണ് . താഴെയുള്ള കൗശല്യ നദീതടത്തിലെ ഒരു കുന്നിൻ മുകളിലേയ്‌ക്കാണ്  ഓരോരുത്തരെയായി താഴെയിറക്കിയത്.

ചണ്ഡീഗഡിൽ നിന്ന് കസൗലിയിലേക്കും ഷിംലയിലേക്കുമുള്ള റൂട്ടിൽ 35 കിലോമീറ്റർ അകലെയുള്ള ടിംബർ ട്രയൽ സ്വകാര്യ റിസോർട്ടിലെ ഒരു പ്രത്യേകതയാണ് കേബിൾ കാർ. ഹരിയാന, പഞ്ചാബ്, ചണ്ഡീഗഢ് എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശിന്റെയും അതിര്‍ത്തിയിലാണ്  അപർവാനോ സ്ഥിതി ചെയ്യുന്നത്.  വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടം പതിവായി സന്ദർശിക്കാറുണ്ട്.

MORE IN SPOTLIGHT
SHOW MORE