ഒന്നു തലോടി, യുവതിയെ നിലത്തിട്ടു ചവിട്ടി കുട്ടിയാന, വിഡിയോ

elephant-attack
SHARE

ആനകള്‍ക്കൊപ്പം സമയം ചിലവഴിക്കാനെത്തിയ യുവതിയെ ആക്രമിച്ച് കുട്ടിയാന. തായ്‌ലഡിലെ ചിയാങ് മായ് എലിഫന്റ് ഹോട്ടലിലാണ് സംഭവം നടന്നത്. മേഗാന്‍ മിലൻ എന്ന യുവതിയാണ് ചിയാങിലെ കുട്ടി ആനയുടെ മര്‍ദനം ഏറ്റുവാങ്ങിയത്. ആനക്കൂട്ടത്തോടൊപ്പം സമയം ചിലവഴിക്കാനെത്തിയതായിരുന്നു യുവതി. ഈ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

കുട്ടിയാനയുടെ തലയിൽ മെല്ലെ തലോടുന്ന യുവതിയെ വിഡിയോയിൽ കാണാം. ഉടൻ തന്നെ കുട്ടിയാന യുവതിയെ ആക്രമിക്കുകയായിരുന്നു. പിന്നീട് നടന്നത് വാശിയേറിയ പോരട്ടമാണ്. യുവതിയെ തള്ളിമറിച്ചിട്ട് യുവതിയുടെ ശരീരത്തിലേക്ക് വീഴുന്ന ആനക്കുട്ടിയെ കാണാം. പോരാട്ടത്തിനിടയിൽ യുവതിയുടെ വസ്ത്രവും കീറിപ്പറിഞ്ഞു.  പിന്നീട് മറ്റൊരു ആന വന്നാണ് യുവതിയെ ആനക്കുട്ടിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. രക്ഷകയായി എത്തിയത് കുട്ടി ആനയുടെ സഹോദരിയാണെന്നും മേഗൻ ട്വിറ്ററിൽ കുറിച്ചു.

സംഭവത്തിന്‍റെ വിഡിയോ കാട്ടുതീ പോലെയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തെക്കുറിച്ച് മേഗൻ വിശദീകരണവുമായി രംഗത്തെത്തി. 'മൂന്ന് മാസം പ്രായമുള്ള കുട്ടി ആനക്കുട്ടിയാണിത്. ഞാന്‍ ആക്രമിക്കപ്പെട്ടില്ല. സഹാനുഭൂതിയുള്ള മൃഗങ്ങളാണിവ..എന്നായിരുന്നു യുവതിയുടെ ട്വീറ്റ്. ലക്ഷക്കണക്കിനാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

MORE IN SPOTLIGHT
SHOW MORE