എന്റെ മകനെയും ഷാരൂഖിന്റെ മകനെയും താരതമ്യം ചെയ്യുന്നവരോട്; മാധവന്റെ മറുപടി

madhavan-son-nere-chowe
SHARE

നീന്തൽക്കുളത്തിൽ രാജ്യത്തിന് പലപ്പോഴും അഭിമാനമായി മാറിയ ഒരാളാണ് നടൻ ആർ.മാധവന്റെ മകൻ വേദാന്ത് മാധവൻ. കോപ്പൻഹേഗനിൽ നടന്ന ഡാനിഷ് ഓപ്പൺ നീന്തൽ ചാംപ്യൻഷിപ്പിൽ വേദാന്ത് രാജ്യത്തിനായി സ്വർണ, വെള്ളി മെഡലുകൾ സ്വന്തമാക്കിയിരുന്നു. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ കേസിൽപ്പെട്ടപ്പോൾ സൈബർ ഇടങ്ങളിലെ ഒരുവിഭാഗം ഇത് ചർച്ചയാക്കുകയും ചെയ്തു. മക്കളെ വളർത്തുന്നതിനെ കുറിച്ചായിരുന്നു പോസ്റ്റുകളും ട്രോളുകളും ഒരുവിഭാഗം പ്രചരിപ്പിച്ചത്. ഇത്തരം സൈബർ ചർച്ചകളെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് മനോരമ ന്യൂസ് നേരെ െചാവ്വയിൽ മാധവൻ മറുപടിയും നൽകി.

‘ഇത്തരം കാര്യങ്ങൾക്ക് ഉത്തരം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആ അവസ്ഥയിലൂടെ കടന്നുപോകുന്ന അച്ഛനും മകനും ഒരുപാട് വേദന അനുഭവിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. ഇതൊന്നും മനസില്ലാക്കാതെ ട്രോളും മീമുമൊക്കെ ഉണ്ടാക്കി പ്രചരിപ്പിക്കുന്നവർ അവരുടെ വേദന മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല.ആരും തങ്ങളുടെ മക്കൾക്ക് മോശമായത് സംഭവിക്കുമെന്നറിഞ്ഞു കൊണ്ട് ഒന്നും ചെയ്യില്ല. ട്വിറ്റർ, ഇന്ത്യയുടെ ഒരുശതമാനം പോലും ജനങ്ങൾ ഉപയോഗിക്കുന്നില്ല. അപ്പോൾ സോഷ്യൽ മീഡിയ പറയുന്നതല്ല കാര്യം. അത് ഗൗനിക്കുന്നില്ല. സോഷ്യൽമീഡിയയിൽ ഓരോരുത്തർ പറഞ്ഞു നടക്കുന്നതല്ല ലോകം നമ്മളെ കുറിച്ച് പറയുന്നതോ ചിന്തിക്കുന്നതോ..’ മാധവൻ പറയുന്നു. ഷാരൂഖ് തന്റെ പ്രിയ സുഹൃത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

MORE IN SPOTLIGHT
SHOW MORE