വിശ്വരൂപ ശിൽപം നേരിൽകണ്ട് മോഹൻലാൽ; ശിൽപിയെ കെട്ടിപ്പിടിച്ച് അഭിനന്ദനം

lal-statue
SHARE

വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ തനിക്കായി 12 അടി ഉയരത്തിൽ തടിയിൽ തയാറാക്കിയ വിശ്വരൂപ ശിൽപം കാണാൻ മോഹൻലാലെത്തി. ഞായറാഴ്ചയാണ് മോഹന്‍ലാൽ ക്രാഫ്റ്റ് വില്ലേജിലെത്തിയത്.

എല്ലാവരും മാധ്യമവാർത്തകളിലൂടെ ശിൽപം കണ്ടെന്നും, അപ്പോ ഞാനും കാണേണ്ടേ എന്നും മോഹന്‍ലാൽ ചിരിയോടെ ശിൽപി വെള്ളാർ നാഗപ്പനോട് പറഞ്ഞു. അവിടെയുള്ള ശിൽപങ്ങളെല്ലാം മോഹൻലാൽ നോക്കി കണ്ടു. ശിൽപം ഏറെ ഇഷ്ടമായെന്നു പറഞ്ഞ മോഹൻലാൽ ശിൽപിയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചശേഷമാണ് മടങ്ങിയത്. അടുത്തയാഴ്ച ശിൽപം മോഹന്‍ലാലിന്റെ ചെന്നൈയിലെ വസതിയിലേക്കു കൊണ്ടുപോകാനാണ് ആലോചന.

12 അടി ഉയരത്തിൽ തടിയിൽ തയാറാക്കിയ ശിൽപത്തിന്റെ ഒരു വശത്ത് 11 മുഖമുള്ള വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാരവുമാണ് കൊത്തിയിരിക്കുന്നത്. വെള്ളാറിലെ കലാഗ്രാമമായ ക്രാഫ്റ്റ് വില്ലേജിൽ വെള്ളാർ നാഗപ്പനും മറ്റ് എട്ടു ശിൽപികളുമുൾപ്പെടെയുള്ള സംഘത്തിന്റെ മൂന്നരവർഷത്തെ പരിശ്രമമാണ് വിശ്വരൂപം. ശിൽപപീഠത്തിൽ നാനൂറോളം കഥാപാത്രങ്ങളുണ്ട്. മൂന്നു വർഷം മുൻപ് ആറ് അടിയിൽ നിർമിച്ച വിശ്വരൂപം നടൻ മോഹൻലാൽ വാങ്ങിയിരുന്നു.

MORE IN SPOTLIGHT
SHOW MORE