കുട്ടിയാനയെ തടവി യുവതി; പിന്നീട് ആക്രമണം; 'ഫൈറ്റ് വൈറല്‍'

elephant-attack
SHARE

ആനകള്‍ക്കൊപ്പം സമയം ചിലവഴിക്കാനെത്തിയ യുട്യൂബറെ ആക്രമിച്ച് കുട്ടിയാന. സമൂഹ മാധ്യമങ്ങളില്‍ ഇതിന്‍റെ വിഡിയോ ദശലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു. തായ്‌ലഡിലാണ് സംഭവം. മേഗാന്‍ മിലണ്‍ എന്ന യുവതിയാണ് ചിയാങിലെ കുട്ടി ആനയുടെ മര്‍ദനം ഏറ്റുവാങ്ങിയത്. ആനക്കൂട്ടത്തോടൊപ്പം നില്‍ക്കുകയായിരുന്നു യുവതി. കുട്ടിയാനയുടെ തലയില്‍ യുവതി തടവുന്നതും വിഡിയോയില്‍ കാണാം. പിന്നാലെയാണ് കുട്ടി ആന യുവതിയെ ആക്രമിച്ചത്. വന്‍ പോരാട്ടമാണ് അവിടെയുണ്ടായത്. യുവതിയുടെ വസ്ത്രം വരെ അഴിഞ്ഞുപോകുന്നു. പിന്നീട് മറ്റൊരു ആന വന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. രക്ഷകനായി എത്തിയത് കുട്ടി ആനയുടെ സഹോദരിയാണെന്ന് യുട്യൂബര്‍ കുറിച്ചത്. 

സംഭവത്തിന്‍റെ വിഡിയോ പ്രചരിക്കുന്നതിനിടെ യുവതി വിശദീകരണവുമായി രംഗത്തെത്തി. 'മൂന്ന് മാസം പ്രായമുള്ള കുട്ടി ആനയാണത്. ഞാന്‍ ആക്രമിക്കപ്പെട്ടില്ല. ആനകള്‍ ആരെയും വെറുതേ ഓടിക്കില്ല. സഹാനുഭൂതിയുള്ള മൃഗങ്ങളില്‍ ഒന്നാണ് ഇവ..'- യുവതിയുടെ ട്വീറ്റ് ഇങ്ങനെ.  

MORE IN SPOTLIGHT
SHOW MORE