തലകീഴായി കാഴ്ചകൾ; ജർമ്മനിയില്‍ തല കുത്തനെ ഓടും ട്രെയിനുകള്‍..!

train
SHARE

യാത്രകൾ എപ്പോഴും കാഴ്ചകളുടെ വലിയ ലോകം തുറക്കും. കാറുകളിലും ബസ്സുകളിലും ട്രെയിനുകളിലുമൊക്കെ യാത്ര ചെയ്യുമ്പോൾ മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെയും മനുഷ്യ നിർമിതികളുടെയുമെല്ലാം ചിത്രങ്ങൾ പകർത്താൻ നാം ആഗ്രഹിക്കാറുണ്ട്്. എന്നാൽ സഞ്ചരിക്കുന്ന ട്രെയിൻ തന്നെ വിസ്മയകരമായ ഒരു  അനുഭവമായാലോ? അതെ, ജർമ്മനിയിലെ വുപ്പേർട്ടലിൽ, യാത്രക്കാർക്ക് ലഭിക്കുക സയൻസ് ഫിക്ഷനുകളിലും നോവലുകളിലുമൊക്കെ കാണുന്നതുപോലുള്ള വിസ്മയിപ്പിക്കുന്ന ഒരു ട്രെയിൻ അനുഭവമാണ്. കാരണം ഇവിടെ ട്രെയിനുകൾ ഓടുന്നത് സാധാരണ പോലെ ട്രാക്കുകളിൽ നേർരേഖയിലല്ല. തല തിരിഞ്ഞാണ്!

സസ്പെൻഷൻ റെയിൽവേ എന്നത് എലവേറ്റഡ് മോണോറെയിലിന്റെ ഒരു രൂപമാണ്, അതിൽ വാഹനം ഒരു നിശ്ചിത ട്രാക്കിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെടുന്നു. അത് തെരുവുകൾക്കും ജലപാതകൾക്കും അല്ലെങ്കിൽ നിലവിലുള്ള റെയിൽവേ ട്രാക്കുകൾക്കും മുകളിലാണ് നിർമിക്കുക. ഒരു ട്രാക്കിനടിയിൽ തൂങ്ങിക്കിടക്കുന്ന ട്രെയിൻ ബോഗികൾ മുകളിലൂടെ നീങ്ങുന്നു. വിവിധ സ്ഥലങ്ങളിലൂടെ ഈ  ട്രെയിൻ നീങ്ങുമ്പോൾ യാത്രക്കാർക്ക് അതിമനോഹരമായ ആകാശ കാഴ്ചകളാണ് സമ്മാനിക്കുന്നത്. വ്യവസായിയും എൻജിനീയറുമായ യൂഗൻ ലാംഗൻ തന്റെ പഞ്ചസാര ഫാക്ടറിയിൽ ചരക്ക് നീക്കുന്നതിനായാണ് ആദ്യമായി ഒരു സസ്പെൻഷൻ റെയിൽവേ പരീക്ഷിച്ചത്. 1893-ൽ അദ്ദേഹം തന്റെ സസ്പെൻഷൻ റെയിൽവേ സംവിധാനം നഗരത്തിന് സമ്മാനിച്ചു.ഇപ്പോഴും പ്രവർത്തനത്തിലുള്ള സസ്പെൻഷൻ റെയിൽപ്പാതകൾ ജപ്പാനിലും ജർമ്മനിയിലും ഉണ്ടെന്ന്  സിഎന്‍എന്‍ റിപ്പോർട്ട് പറയുന്നു. ഏറ്റവും മികച്ച തലകീഴായ റെയിൽ ശൃംഖല ജർമ്മനിയിലെ വുപ്പർട്ടൽ ഷ്വെബെബാനിലാണ്. പതിറ്റാണ്ടുകൾക്ക് ശേഷവും ഇത് സജീവമാണ്. ഈ ശൃംഖല വർഷങ്ങളായി നിരവധി സ്റ്റേഷനുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട് ഇപ്പോൾ.  പ്രതിദിനം 82,000 ആളുകളാണ് തലകീഴായ ഈ ട്രെയിൻയാത്ര ആസ്വദിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE