ഓട്ടോയുടെ എന്‍ജിന്‍; പ്ലൈവുഡ് സീറ്റ്; മോട്ടോര്‍ കാര്‍ നിര്‍മിച്ച് കുട്ടികള്‍

HD_Car_Childrens
SHARE

‘കളിപ്പാട്ടങ്ങള്‍ ഏതു വേണമെന്ന് ചോദിച്ചാല്‍ അക്ബര്‍ ഷായും അബീദ് അബ്ദുല്ലയും പറയും കാര്‍ മതിയെന്ന്. കാറുകളോട് അത്രയും ഇഷ്ടമായിരുന്നു. മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ ഇരുവരും പറഞ്ഞ ആഗ്രഹം കാര്‍ ഉണ്ടാക്കണമെന്നായിരുന്നു. അഞ്ചു വര്‍ഷം നീണ്ട ആ സ്വപ്നം ഇപ്പോള്‍ യാഥാര്‍ഥ്യമായി..’ ഇരിങ്ങാലക്കുട മാപ്രാണത്തെ രണ്ടു വിദ്യാര്‍ഥികളുടെ വീട്ടുകാര്‍ പറഞ്ഞ വാക്കുകളാണിത്. മാപ്രാണം ഹോളിക്രോസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അക്ബര്‍ഷാ. ബന്ധു അബീദ് അബ്ദുല്ല ഒന്‍പതാം ക്ലാസിലും. വാഹനങ്ങളോടുള്ള ഇഷ്ടമായിരുന്നു ഇങ്ങനെയൊരു മോട്ടോര്‍ കാര്‍ നിര്‍മിക്കാന്‍ ഇരുവരേയും പ്രേരിപ്പിച്ചത്. പഴയ ഓട്ടോറിക്ഷയുടെ എന്‍ജിന്‍ പരിചയക്കാരില്‍ നിന്ന് സംഘടിപ്പിച്ചു. 

പഴയ ഫ്രിഡ്ജിന്റെ കംപ്രസര്‍ രൂപമാറ്റം വരുത്തി സൈലന്‍സറാക്കി. സ്ക്വയര്‍ പൈപ്പ് കൊണ്ട് ക്ലച്ചും ബ്രേക്കും ആക്സിലേറ്ററും നിര്‍മിച്ചു. സ്റ്റിയറിങ്ങും ഗിയറും തുടങ്ങി ഹെഡ് ലൈറ്റ് വരെ ഘടിപ്പിച്ച കാര്‍. അടുക്കളയുടെ അലമാരയിലെ പഴയ പ്ലൈവുഡ് ഉപയോഗിച്ചാണ് പ്ലാറ്റ്ഫോം പണിതത്. സീറ്റുണ്ടാക്കിയതും ഇതേപ്ലൈവുഡ് ഉപയോഗിച്ചായിരുന്നു. വെല്‍ഡിങ് ഉള്‍പ്പെടെ എല്ലാം ചെയ്തത് വിദ്യാര്‍ഥികളായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ ഷഫീര്‍ ബാബുവിന്റെയും മാടായിക്കോണം സര്‍ക്കാര്‍ യു.പി. സ്കൂളിലെ അധ്യാപിക കുളിര്‍മാ ബീവിയുടെയും മകനാണ് അക്ബര്‍ഷാ. അക്ബറാണ് കാറുണ്ടാക്കാന്‍ കൂടുതല്‍ താല്‍പര്യം കാട്ടിയത്. ബന്ധുവായ അബീദ് അബ്ദുള്ള ചങ്കായി കൂടെനിന്നു. ഇരുവരും നിര്‍മിച്ച കാറിന്റെ വീഡിയോ കാണാം. ഒപ്പം വിദ്യാര്‍ഥികളുടെ അഭിമുഖവും.

MORE IN SPOTLIGHT
SHOW MORE