ഒരു സ്കൂട്ടറിൽ ആറ് യാത്രക്കാർ; ഒരാൾ മറ്റൊരാളുടെ തോളിൽ; വിഡിയോയിൽ രോഷം

scooter-traffic
SHARE

നിയമവും പിഴയീടാക്കലുമെല്ലാം ശക്തമാണെങ്കിലും റോഡിലെ നിയമലംഘനങ്ങൾക്ക് കുറവില്ല. രാജ്യത്ത് മിക്കയിടത്തും ഇതു തന്നെയാണ് അവസ്ഥ. ഇപ്പോഴിതാ അത്തരത്തിലൊരു വിഡിയോ ആണ് വൈറലാകുന്നത്. ഒരു സ്കൂട്ടറിൽ ആറുപേർ സ‍്ചരിക്കുന്നു. കൂട്ടത്തിലൊരാൾ മറ്റൊരാളുടെ തോളിലാണ് ഇരിക്കുന്നത്. 

തിരക്കേറിയ റോഡിലാണ് ഈ അഭ്യാസം. രമൺദീപ് സിങ് ഹോറ എന്നയാളാണ് വിഡിയോ ട്വീറ്റ് ചെയ്തത്. മുംബൈയിലാണ് സംഭവം. മുംബൈ ട്രാഫിക് പൊലീസിനെയും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. ട്രാഫിക് പൊലീസ് ട്വീറ്റിന് മറുപടി നൽകി. വിവരങ്ങൾ അറിയുപന്നതിനായി കോൺടാക്ട് വിശദാംശങ്ങൾ ചോദിച്ചു. 

നിരവധിപ്പേരാണ് വിഡിയോയ്ക്ക് പ്രതികരണവുമായി എത്തിയത്. ഇവർക്ക് കാറായിരുന്നു ഉള്ളതെങ്കിൽ എത്രപേരെ കയറ്റുമായിരുന്നു എന്നാണ് ഒരാള്‍ ചോദിക്കുന്നത്. രാജ്യത്ത് ഡ്രൈവറെക്കൂടാതെ ഒരു യാത്രക്കാരനെ കൂടിയാണ് ഇരുചക്രവാഹനങ്ങളിൽ അനുവദിക്കുന്നത്. 

വിഡിയോ കാണാം: 

MORE IN SPOTLIGHT
SHOW MORE