വിവാഹവേദിയിൽ വരൻ വീണു; വിഗ് ഊരിപ്പോയി; കല്യാണം വേണ്ടെന്ന് വധു; പിന്നീട്

wedding-bladness
SHARE

വിവാഹവേദിയിൽ കാൽവഴുതി വീണപ്പോൾ വരന്റെ തലയിലിരുന്ന വിഗ് ഊരി വീണു. ഇത് കണ്ട വധു വിവാഹത്തിൽ നിന്നും പിൻമാറി. സിനിമകളിലെ പതിവ് ക്ലീഷേ കോമഡി സീനുകളെ ഓർമിപ്പിക്കുന്ന സംഭവമാണ് ഉത്തർപ്രദേശിലെ ഉന്നാവോയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്.

വരന് കഷണ്ടിയുണ്ടെന്ന് വധുവിനോ വീട്ടുകാർക്കോ മുൻപ് അറിയില്ലായിരുന്നു എന്നതാണ് പ്രശ്നം വഷളാക്കിയത്. ഇത് മറച്ചുവച്ചാണ് വരനും വീട്ടുകാരും വിവാഹം ഉറപ്പിച്ചത്. എന്നാൽ വിവാഹവേദിയിൽ വച്ച് കാൽതെറ്റി വീണപ്പോൾ തലയിലെ വിഗ് തെറിച്ചുപോവുകയായിരുന്നു. ഇതോടെ വധു വിവാഹത്തിൽ നിന്നും പിൻമാറി. 

ബന്ധുക്കൾ ഇടപെട്ട് പ്രശ്നപരിഹാരത്തിന് സംസാരിച്ചെങ്കിലും വിവാഹത്തിന് തയാറല്ലെന്ന് വധു ഉറപ്പിച്ച് പറയുകയായിരുന്നു. വിവാഹത്തിനായി ചെലവഴിച്ച 5.66 ലക്ഷം രൂപ തിരികെ നൽകാമെന്ന് വരന്റെ വീട്ടുകാർ ഉറപ്പ് നൽകിയതോടെയാണ് രംഗം ശാന്തമായത്. കഷണ്ടിയുടെ കാര്യം മുൻപേ പറഞ്ഞിരുന്നെങ്കിൽ ഇത്തരമൊരു സാഹചര്യം ഒഴിവാക്കാമായിരുന്നു എന്നാണ് വധുവിന്റെ ബന്ധുക്കളുടെ നിലപാട്. 

MORE IN SPOTLIGHT
SHOW MORE