ന്യൂസിലാൻഡ് എയർപോർട്ടിൽ 2 കുപ്പി ഗോമൂത്രം പിടിച്ചു; രാജ്യത്തിന്റെ ബയോസെക്യൂരിറ്റി മുഖ്യം

cow-urine-airport
SHARE

ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ച് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും രണ്ട് കുപ്പി ഗോമൂത്രം പിടികൂടി. ബയോസെക്യൂരിറ്റി വിഭാഗം അധികൃതരാണ് ഗോമൂത്രം പിടികൂടി നശിപ്പിച്ചത്.  മിനിസ്ട്രി ഫോര്‍ പ്രൈമറി ഇന്‍ഡസ്ട്രീസ് എന്ന ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് വിവരം പങ്കുവച്ചിരിക്കുന്നത്.

ഇത്തരം വസ്തുക്കൾ ചില രോഗങ്ങൾ പകരാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോമൂത്രം പിടികൂടി നശിപ്പിച്ചത്. പ്രാർഥനകളിൽ ഉപയോഗിക്കാൻ ചിലർ ഗോമൂത്രം കൊണ്ടുവരുന്നുണ്ട്. എന്നാൽ രോഗങ്ങൾ പകരാനുള്ള സാധ്യത ഉള്ളത് െകാണ്ട് ഇത് രാജ്യത്ത് അനുവദിക്കാൻ കഴിയില്ലെന്നും മന്ത്രാലയം കുറിപ്പിൽ പറയുന്നു. ഹിന്ദു ആചാരങ്ങളില്‍ ഗോമൂത്രം ഒരു ശുദ്ധീകരണ വസ്തുവായി കണക്കാക്കപ്പെടുന്നതിനാല്‍ ഇവിടെയും ചിലർ പ്രാര്‍ത്ഥനകളില്‍ ഗോമൂത്രം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തിന്റെ ബയോസെക്യൂരിറ്റിക്ക് ഗോ മൂത്രം ഭീഷണിയാകുമെന്ന് കണ്ടാണ് ന്യൂസിലാന്‍ഡ് അധികൃതർ ഇവ പിടികൂടി നശിപ്പിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE