'ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തു'; കാനിൽ വിവസ്ത്രയായി സ്ത്രീ; പ്രതിഷേധം

canneukraine
Image : Reuters
SHARE

കാൻ ഫിലിം ഫെസ്റ്റിവലിലെ ചുവന്ന പരവതാനിയിലും യുക്രെയിനിലെ അക്രമണങ്ങൾക്കെതിരെ പ്രതിഷേധം. ഫെസ്റ്റിനെത്തിയ ഒരു സ്ത്രീ അര്‍ധ നഗ്നയായാണ് വേദിയിൽ പ്രതിഷേധിച്ചത്.  യുക്രേനിയൻ പതാകയുടെ നിറത്തിൽ "ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തുക" എന്ന് ശരീരത്തിൽ എഴുതി പ്രദർശിപ്പിച്ചാണ് പ്രതിഷേധം നടത്തിയത്.

ചുവന്ന നിറമുള്ള അടിവസ്ത്രം മാത്രം ധരിച്ച പ്രതിഷേധക്കാരി മുദ്രാവാക്യങ്ങൾ വിളിക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഇതോടെ അവരെ ഗാർഡുകള്‍ വേദിയിൽ നിന്ന് നീക്കി. ടിൽഡ സ്വിന്റണും ഇദ്രിസ് എൽബയും ഉൾപ്പെടെയുള്ള അതിഥികളുടെ പരേഡിനെ പ്രശ്നം തടസ്സപ്പെടുത്തി. മുമ്പ് റഷ്യൻ സൈന്യം കൈവശപ്പെടുത്തിയിരുന്ന പ്രദേശങ്ങളിൽ, ചെറിയ കുട്ടികളെവരെ ലൈംഗികമായി ആക്രമിച്ചതുൾപ്പെടെ നൂറുകണക്കിന് ബലാത്സംഗ കേസുകളുടെ റിപ്പോർട്ടുകളാണ് പുറത്തുവന്നിരുന്നത്.

ചൊവ്വാഴ്ച കാൻ ഉദ്ഘാടന ചടങ്ങിൽ രാജ്യത്തിന് സഹായത്തിനായി ഒരു വിഡിയോ അഭ്യർത്ഥനയും നടത്തി.ഫെസ്റ്റിവലിൽ യുദ്ധം ഇതിനകം തന്നെ ഒരു പ്രധാന വിഷയമാണ്.

MORE IN SPOTLIGHT
SHOW MORE