'പാർട്ട്ണേര്‍സ് ഇൻ ക്രൈം'; മോഷണത്തിനി‌ടെ ക്യാമറയിൽ കുടുങ്ങി നായയും കുരങ്ങനും; വിഡിയോ

monkey-dog
SHARE

പാർട്ട്ണേര്‍സ് ഇൻ ക്രൈം എന്നൊക്കെ കൂട്ടുകാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് വെറുതെയങ്ങ് തള്ളിയാൽ പോര, ദാ ഇവരെപ്പോലെ അങ്ങ് ചെയ്ത് കാണിക്കണം. നമ്മു‌ടെ സകല കള്ളത്തരങ്ങൾക്കും കൂട്ടുനിൽക്കുന്ന കൂട്ടുകാർ കാണും പക്ഷേ ഇവർ ഇത്തിരി വ്യത്യസ്തരാണ്. പറഞ്ഞുവരുന്നത് ഒരു നായയും കുരങ്ങനും തമ്മിലുള്ള കൂട്ടുകെ‌ട്ടിനെ കുറിച്ചാണ്. അവർ തമ്മിലുള്ള ആത്മബന്ധം എത്രത്തോളമാണെന്നറിയണമെങ്കിൽ ഈ വിഡിയോ ഒന്ന് കണ്ടാൽ മതി.

ഒരു ക‌ടയിൽ നിന്ന് ചിപ്സ് പാക്കറ്റ് കട്ടെടുക്കാൻ ഇരുവരും കാട്ടുന്ന സാഹസങ്ങൾ കണ്ടാൽ നമ്മൾ ചിരിച്ചൊരു വഴിയാകും. കഴിഞ്ഞ വർഷം ഡിസംബറിൽ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വിഡിയോയാണിത്. എന്നാൽ കുറച്ചുദിവസങ്ങളായിട്ടേയുള്ളൂ ഈ കൂട്ടുകെട്ട് വൈറലാകാൻ തുടങ്ങിയിട്ട്. കുരങ്ങന് തന്റെ മുകളിൽ കയറി നിന്ന് ചിപ്സ് പാക്കറ്റ് പൊട്ടിച്ചെ‌ടുക്കാൻ പാകത്തിന് നിന്നു കൊടുക്കുകയാണ് നായ. കുരങ്ങൻ വളരെ സ്മൂത്തായി കാര്യം നടത്തിയെടുക്കുന്നുമുണ്ട്.

ഇത് കാണുമ്പോൾ എനിക്കെന്റെ സുഹൃത്തിനെയാണ് ഓർമ വരുന്നത്, 'പാരലൽ യൂണിവേഴ്സ്' എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിനു താഴെ കമന്റുകളായി വന്നു നിറയുന്നത്. 

MORE IN SPOTLIGHT
SHOW MORE