‘കിടപ്പറ രംഗം എത്ര നേരം ഷൂട്ട് ചെയ്തു?’: അശ്ലീല കമന്റിന് മാളവികയുടെ മറുപടി

malavika-repley
SHARE

സെലിബ്രിറ്റികളോടു അശ്ലീവചുവ കലർന്ന ചോദ്യങ്ങൾ ചോദിക്കുന്നതു പ്രവണത ചിലർക്കെങ്കിലും ഉണ്ട്. ചിലർ കണ്ടില്ലെന്നു നടിക്കും. എന്നാൽ ചിലർ ചുട്ടമറുപടി തന്നെ നൽകും. അത്തരത്തിലൊരു മറുപടിയാണ് നടി മാളവിക മോഹനൻ നൽകിയിരിക്കുന്നത്. ട്വിറ്ററിൽ ആരാധകരുമായി നടത്തിയ സംവാദത്തിലാണ് ഫേക്ക് ഐഡിയിൽ എത്തിയ ഒരാൾ അശ്ലീലചുവയോടുള്ള ചോദ്യം ചോദിച്ചത്. നടി ഏറ്റവും ഒടുവില്‍ ചെയ്ത മാരന്‍ എന്ന ധനുഷ് ചിത്രത്തിലെ കിടപ്പറ രംഗത്തെ കുറിച്ചായിരുന്നു ചോദ്യം. മാരന്‍ എന്ന ചിത്രത്തിലെ കിടപ്പറ രംഗം എത്ര നേരം ചിത്രീകരിച്ചു എന്നായിരുന്നു ഇയാൾക്ക് അറിയേണ്ടിയിരുന്നത്. ‘ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല’ എന്നായിരുന്നു അതിന് മാളവികയുടെ മറുപടി. 

നടിയുടെ അഭിനയത്തെ വിമർശിച്ച് എഴുതിയ കമന്റ് ചുവടെ: നിങ്ങളുടെ അഭിനയം വളരെ മോശമാണെന്ന് ഞങ്ങൾക്കും നിങ്ങൾക്കും അറിയാവുന്ന കാര്യമാണ്. സമൂഹമാധ്യമങ്ങളിലെ നിങ്ങളുടെ ചൂടൻ ഫോട്ടോഷൂട്ടും ചിത്രങ്ങളും കണ്ടുവരുന്നവരാണ് ആരാധകരെന്ന് പറഞ്ഞ് പുറകെ നടക്കുന്നത്. ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത്.

ഈ വിമർശനത്തിന് നടിയുടെ മറുപടി ഇങ്ങനെ: നിങ്ങളും എന്നെ ട്വിറ്ററിൽ പിന്തുടരുന്നുണ്ടല്ലോ? അപ്പോൾ പറഞ്ഞുവരുന്നത് നിങ്ങളും എന്റെ ഫോട്ടോഷൂട്ടുകളുടെ ആരാധകനാണെന്നാണോ.

പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ട, വിജയ്‌യുടെ മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

MORE IN SPOTLIGHT
SHOW MORE