'അതിഗംഭീരം'; വൈറലായി എയർ ഹോസ്റ്റസിന്റെ ഡാൻസ്; വിഡിയോ

uma-meenakshi
SHARE

സമൂഹമാധ്യമങ്ങളിൽ വൈറലായി സ്പേസ് ജെറ്റ് എയർ ഹോസ്റ്റസായ ഉമ മീനാക്ഷിയുടെ പുതിയ നൃത്ത വിഡിയോ. ‘ലത് ലഗ് ഗയേ’ എന്ന ഗാനത്തിനാണ് ഉമ ചുവടുവയ്ക്കുന്നത്. 2012ൽ പുറത്തിറങ്ങിയ ‘റേസ് 2’ എന്ന ചിത്രത്തിലെ ഗാനമാണിത്. ജാക്‌ലിൻ ഫെർണാണ്ടസും സെയ്ഫ് അലി ഖാനുമാണ് ഗാനരംഗത്തിൽ എത്തുന്നത്. ഈ ഗാനത്തിന് ചടുലമായ നൃത്തച്ചുവടുകളുമായാണ് ഉമ എത്തുന്നത്.

ഗാനത്തിലെ വരിയായ ‘മുഛേ തോ തേരി ലത് ലഗ്ജായേ, ലഗ്ജായേ’ എന്നെഴുതിയാണ് ഉമ വിഡിയോ പങ്കുവച്ചത്. പതിവു പോലെ വളരെ അനായാസേനയാണ് ഉമ ചുവടുവെപ്പ്. ഉമയുടെ ഭാവങ്ങളും ശ്രദ്ധേയമാണ്. ഒരു ദിവസം മുൻപ് എത്തിയ വിഡിയോ വൈറലാണ്. സോഷ്യൽ മീഡിയയിൽ എത്തി ഏതാനും നിമിഷങ്ങൾക്കകം തന്നെ 1.1 ലക്ഷം പേരാണ് വിഡിയോ കണ്ടത്. നിരവധി പേർ ഉമയുടെ നൃത്തത്തെ അഭിനന്ദിക്കുകയും ചെയ്തു. എന്തൊരു ചടുലത, അതിഗംഭീരം എന്നിങ്ങനെയാണ് വിഡിയോക്കു താഴെ പലരും കമന്റ് ചെയ്തത്.

മുൻപും നിരവധി വിഡിയോകൾ ഉമ പങ്കുവച്ചിരുന്നു. മിക്കതും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫോളോവേഴ്സുള്ളയാളാണ് ഉമ മീനാക്ഷി. അതേസമയം ഉമയുടെ ചില വിഡിയോകൾ മുൻപ് വിവാദങ്ങൾക്കു വഴിവച്ചിരുന്നു. 

MORE IN SPOTLIGHT
SHOW MORE