ഒരേസമയം വ്യത്യസ്ത രുചികൾ അറിയണം; നാവ് നെടുകെ കീറി യുവതി; വിഡിയോ

lady-viral-video
SHARE

ശസ്ത്രക്രിയയിലൂടെ  തന്റെ നാവ് രണ്ടായി പിളർത്തിയിരിക്കുകയാണ് ആർട്ടിസ്റ്റ് കൂടിയായ കാലിഫോർണിയ സ്വദേശി ബ്രിയന്ന മേരി ഷിഹാദ്. ഒരേസമയം വ്യത്യസ്തമായ രുചികൾ അറിയാനാണ് സ്വന്തം ശരീരം തന്നെ ഇവർ പരീക്ഷണ വസ്തുവാക്കിയത്.‘എങ്ങനെ ഒരേസമയം നിങ്ങൾക്കു രണ്ട് രുചികൾ ആസ്വദിക്കാം?’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിട്ടുണ്ട്.

ഇരുഗ്ലാസിലായി ബ്രിയന്ന വ്യത്യസ്തമായ പാനീയങ്ങൾ രുചിക്കുന്നതാണ് വിഡിയോ. ഇരുഗ്ലാസുകളിലേക്കും ഒരേസമയം നാക്കുനീട്ടി ഗ്ലാസിലെ പാനീയങ്ങള്‍ ഒരേസമയം രുചിക്കുന്നത്. ഒരു ഗ്ലാസില്‍ വെള്ളവും മറ്റേ ഗ്ലാസിൽ സ്പ്രൈറ്റുമാണ് ഉള്ളത്. കുനിഞ്ഞ് നാക്കു നീട്ടുമ്പോൾ ബ്രിയന്നയുടെ രണ്ടായി കീറിയ നാവ് ഇരുഗ്ലാസുകളിലെ പാനീയങ്ങളിലും മുങ്ങുന്നു. ഇതിലൂടെ ഒരേസമയം രണ്ടു പാനീയങ്ങളുടെയും രുചി അറിയാൻ സാധിക്കുന്നു. അതേസമയം നാക്കു പിളർത്തുന്ന ശസ്ത്രക്രിയ ചെയ്യുന്നത് വലിയ അപകടങ്ങളുണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്‍ധർ മുന്നറിയിപ്പു നൽകുന്നത്.

MORE IN SPOTLIGHT
SHOW MORE