'സിസീന എനിക്ക് പ്രചോദനം': അഭിനന്ദിച്ച് മന്ത്രി; 'ഡോക്ടറായ' നഴ്സിന്‍റെ മോഹ സാഫല്യം

drsiseena
SHARE

കേരളത്തിലാദ്യമായി ഡോക്ടറേറ്റ് നേടിയ ജൂനിയർ പബ്ളിക് നഴ്സായ സിസീനയുടെ  കൈ നിറയെ സർട്ടിഫിക്കേറ്റുകളും മനസ്സ് നിറയെ അഭിമാനവുമാണിപ്പോൾ. പ്രതിസന്ധിയുടെ വഴിയൊക്കെ താണ്ടി കൊല്ലം ശക്തികുളങ്ങര പബ്ളിക് ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് നഴ്സായ സിസീന പിഎച്ച്ഡി നേടിയ കഥ കഴിഞ്ഞ ദിവസം മനോരമ ന്യ ൂസ് ഡോട് കോം വാർത്തയാക്കിയിരുന്നു. ഇതിനു പിന്നാലെ ആരോഗ്യ മന്ത്രി വീണ ജോർജ് സി‌സീനയെ നേരിൽ വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ്. 

നഴ്സസ് ഡേയുടെ ഭാഗമായി ഒരു ഗ്ലാബൽ മീറ്റിൽ പങ്കെടുക്കാന്‍ തിരുവനന്തപുരം നഴ്സിങ് കോളജിൽ സിസീനയെത്തിയിരുന്നു. അവിടെ മന്ത്രി സൂം മീറ്റിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ അപ്പോഴും മന്ത്രിയോട് സംസാരിക്കാൻ സിസീനയ്ക്ക് കഴിഞ്ഞില്ല. മെയ് 11 നു നടന്ന മീറ്റിൽ മമെഡിക്കൽ കോളജിന്റെ മേധാവികളും മീറ്റിൽ പങ്കെടുത്ത എല്ലാവരും സിസീനയ.്ക്ക് അഭിനന്ദനവുമായി എത്തി. എന്നാൽ രണ്ട് ദിവസങ്ങൾക്കിപ്പുറം തന്നെതേടി ആ വിളി എത്തുമെന്ന് സിസീന കരുതിയതേയില്ല.

'സിസീന എനിക്കൊരു പ്രചോദനമാണ്' എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. മാത്രമല്ല കൊല്ലത്തേക്കുള്ള അടുത്ത വരവിൽ നേരിട്ട് കാണാമെന്നും മന്ത്രി പറ‍ഞ്ഞു. ഇതോടെ പിഎച്ചിഡി എന്ന സ്വപ്നം നേടിയത് മുതലുള്ള സിസീനയുടെ മോഹമാണ് പൂവണിയുന്നത്. ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും അത്തരമൊരു നിമിഷം ജീവിതത്തിൽ എത്തിയതിന്റെ ആവേശത്തിലാണ് ഡോക്ടർ സിസീന.

പത്താം ക്ളാസ് വിദ്യാഭ്യാസവും പബ്ളിക് ഹെൽത്ത് നഴ്സ് കോഴ്സും മാത്രം വിദ്യാഭ്യാസ യോഗ്യതയായി വേണ്ടപ്പോഴാണ് സിസീന കണ്ണൂർ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടുന്നത്.  എന്തായാലും തന്റെ ആഗ്രഹങ്ങൾ ഓരോന്ന് പൂർത്തിയാക്കുന്നതിന്റെയും അടുത്ത കോഴ്സിന്റെ തയ്യാറെടുപ്പിലുമാണ് സിസീന.. സിസീനയുടെ വിജയ കഥയുടെ വിഡിയോ കാണാം..

MORE IN SPOTLIGHT
SHOW MORE