ഒരു കയ്യില്‍ കുഞ്ഞ്; മറുകയ്യില്‍ ബാഗ്; കാല് കൊണ്ട് കാബിന്‍ അടച്ച് യുവതി; വൈറല്‍

aircraft-woman.jpg.image.845.440
SHARE

വിമാനത്തില്‍ കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്ന യുവതിയാണ് സമൂഹ മാധ്യമങ്ങളിലെ താരം. ഒരു കയ്യില്‍ കുഞ്ഞിനെ എടുത്ത് മറുകയ്യില്‍ ലഗേജ് ബാഗും ഉയര്‍ത്തിക്കഴിഞ്ഞപ്പോഴാണ് കാബിന്‍ അടച്ചില്ലല്ലോ എന്ന് യുവതിക്ക് തോന്നിയത്. രണ്ട് കയ്യും ഫ്രീ അല്ലാത്തതിനാല്‍ യുവതി കാലുയര്‍ത്തി പാദം കൊണ്ട് കാബിന്‍ അടയ്ക്കുന്നതാണ് വിഡിയോയില്‍. 

തലയ്ക്ക് മുകളില്‍ വരെ കാലെത്തിച്ച് കാബിന്‍ അടയ്ക്കുന്ന വിഡിയോ കണ്ടവര്‍ അസാധാരണ മെയ് വഴക്കം കണ്ട് ശരിക്കും ഞെട്ടി. മൂന്ന് ലക്ഷത്തോളം ആളുകളാണ് ഇതുവരെ വിഡിയോ കണ്ടത്. യുവതിയ്ക്ക് അഭിനന്ദനങ്ങളുമായി നിരവധിപ്പേര്‍ കമന്‍റ് ചെയ്യുമ്പോള്‍ ഇത് പ്രഹസനമാണ്, കാബിന്‍ ആരും അടയ്ക്കാറില്ലെന്നായിരുന്നു ചിലരുടെ കമന്‍റ്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE