ചൊവ്വയിലെ പാറക്കെട്ടില്‍ രഹസ്യവാതില്‍; അന്യഗ്രഹ ജീവികളുടെ ലോകമോ? നീങ്ങാതെ ദുരൂഹത

marsdoor-14
ചിത്രം; നാസ
SHARE

ചൊവ്വയിൽ നിന്നും നാസയുടെ ക്യുരിയോസിറ്റി പകർത്തി അയച്ച ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ശാസ്ത്രലോകം. അസാധാരണമാണ പാറക്കെട്ടാണ് ക്യുരിയോസിറ്റി പകർത്തി അയച്ച കൂട്ടത്തിലുള്ളത്. നന്നായി വെട്ടിയെടുത്ത വാതിൽ പോലൊരു ഭാഗവും ഇതിൽ കാണാം. അന്യഗ്രഹ ജീവികളുടെ ലോകത്തേക്കുള്ള വാതിലാണോ ഇതെന്നാണ് ചിത്രം കണ്ട പലരും ചോദിക്കുന്നത്. വസ്തുതയെന്താണെങ്കിലും ചിത്രം വലിയ ചർച്ചകൾക്ക് തുടക്കമിട്ടുകഴിഞ്ഞു. 

മേയ് ഏഴിന് ക്യുരിയോസിറ്റി പകർത്തിയ ചിത്രം ബുധനാഴ്ചയാണ് റെഡിറ്റ് വഴി പുറത്ത് വിട്ടത്. ചൊവ്വയിലെ ഗ്രീൻഹ്യൂ പെഡിമെന്റെ എന്ന മേഖലയിൽ നിന്നാണ് ഈ രഹസ്യ വാതിലിന്റെ ചിത്രം പകർത്തിയിരിക്കുന്നത്. 

പാറയിടുക്കിലുണ്ടായ ഏതെങ്കിലും തരം ഘടനാവ്യത്യാസമാകാം പാറക്കെട്ട് പോലെ തോന്നിപ്പിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചൊവ്വയിലും ഭൂമിയിലെ പോലെ പ്രകമ്പനങ്ങളുണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള വലിയൊരു പ്രകമ്പനം കഴിഞ്ഞ മേയ് നാലിനു സംഭവിച്ചിരുന്നു. ഈ പ്രകമ്പനത്തെ തുടര്‍ന്ന് രൂപപ്പെട്ട ഘടനയാകാെമന്നും വാദമുണ്ട്. വിശദമായ പഠനങ്ങള്‍ നടക്കുകയാണെന്ന് നാസ വ്യക്തമാക്കി.

MORE IN SPOTLIGHT
SHOW MORE