തീകൊളുത്തി ഓടി വരനും വധുവും; കയ്യടിച്ച് അതിഥികൾ; ഒടുവിൽ..?; വൈറൽ വിഡിയോ

fire-wedding
SHARE

വിവാഹവേദികളിലെ പരീക്ഷണങ്ങളുടെ കാലമാണിത്. പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ്, സേവ് ദ ഡേറ്റ് തുടങ്ങി എങ്ങനെയും വൈറലാകണമെന്നാണ് യുവാക്കളുടെ ആഗ്രഹം. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് അത്തരത്തിൽ  ഒരു വിഡിയോയാണ്. വിവാഹശേഷം വധുവും വരുനും തീകൊളുത്തി ഓടുന്നതാണ് ഇത്. സ്റ്റണ്ട്മാനായ ഗേബ് ജസോപ്പും വധു ആംബിർ ബാംബിയർ മിഷേലുമാണ് വീഡിയോയിലുള്ളത്. സ്വന്തം വിവാഹത്തിന് പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഗേബിനെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്. 

വിവാഹം കഴിഞ്ഞ ഉടൻ വരനും വധുവും ചേർന്ന് നിന്നു. തുടർന്ന് പിന്നിൽ നിന്നും ഒരാള്‍  തീകൊളുത്തി. ഇരുവരും കൈകൾ ചേർത്ത് പിടിച്ച് അതിഥികളെ അഭിവാദ്യം ചെയ്ത് പതുക്കെ ഓടുന്നു. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളോടെയുമാണ് ഈ സ്റ്റണ്ട് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. കൃത്യസമയത്ത് തീ അണക്കുന്നതും കാണാം.

തീയുമായി ഓടുന്ന നവദമ്പതികളെ ആർപ്പുവിളികളോടെയാണ് അതിഥികൾ സ്വീകരിച്ചത്. വിഡിയോ നിരവധിപ്പേരാണ് കണ്ടത്. ചിലർ ദമ്പതികളെ അഭിനന്ദിക്കുമ്പോൾ ഇത്തരം അപകടകരമായ പ്രകടനങ്ങൾ നടത്തുന്നത് ഗുണകരമല്ലെന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നു.

MORE IN SPOTLIGHT
SHOW MORE