ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന്‍; ആഷിക് ജിനുവിന്റെ സിനിമ റിലീസിനൊരുങ്ങുന്നു

directorwb
SHARE

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സിനിമാ സംവിധായകനായ മലയാളി വിദ്യാര്‍ഥിയുടെ തമിഴ് സിനിമ റിലീസിനൊരുങ്ങുന്നു. എറണാകുളം സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ ആഷിക് ജിനു സംവിധാനം ചെയ്ത തിരുമതി സെൽവി വൈകാതെ പ്രേക്ഷകരുടെ മുന്നിലേക്കെത്തും.

ഏഴാം ക്ലാസുകാരനായ ആഷിക് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണു തിരുമതി സെൽവി. പത്താം വയസിൽ പീഡിക എന്ന ഷോർട്ട് ഫിലിമും തുടർന്ന് പശി എന്ന നിശ്ശബ്ദ ചിത്രവും ആഷികിന്റേതായി പുറത്തുവന്നിട്ടുണ്ട്. കൊളംബിയൻ അക്കാദമി, ഈവ എന്നീ മുഴുനീള കഥാചിത്രങ്ങളും ഇതിനകം ഈ ഏഴാം ക്ലാസുകാരന്‍ പുറത്തിറക്കി. അമ്മ മകന്‍ ബന്ധത്തിന്റെ കഥ പറയുന്ന  തിരുമതി സെല്‍വിയെന്ന ചിത്രത്തിലൂടെ കോളിവുഡിലെ സിനിമ സ്ക്രീനിലേക്കിറങ്ങുകയാണ് ആഷിക് ജിനു. നടന്‍ റിയാസ് ഖാനാണ് സിനിമയില്‍ മുഖ്യവേഷത്തില്‍.

കെകെ ദേവർ ഫിലിംസിന്റെ ബാനറിൽ  കലൈ സെൽവി കൊമ്പയ്യ ആണു സിനിമയുടെ നിർമ്മാണം. കഥയും തിരക്കഥയും ആഷിക്കിന്റെ പിതാവ് ജിനു സേവ്യറിന്റേതാണ്. തമിഴ്നാട്ടിലും കേരളത്തിലുമായാണു ചിത്രീകരണം പൂർത്തിയാക്കിയത്.നിറയെ കഥകളുമായി ഇനിയും പ്രേക്ഷകരിലേക്കെത്താന്‍ ഒരുങ്ങുകയാണ് ആഷിക്. അടുത്ത സിനിമയുടെ ജോലികള്‍ ഇതിനകം തുടങ്ങിയിട്ടുണ്ട് ഈ കൊച്ചു പ്രതിഭ.

MORE IN SPOTLIGHT
SHOW MORE