വൈറലാകാൻ ജീവൻ പണയം വയ്ക്കണോ? ഓടുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങി അഭ്യാസം

viral-car-stunt
SHARE

സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ പൊതുനിരത്തിൽ വാഹനങ്ങളിൽ അഭ്യാസം കാണിച്ച് ഉണ്ടാക്കുന്ന അപകടവാർത്തകൾ ദിവസവും വരുന്നുണ്ട്. അത്തരക്കാർക്കെതിരെ പൊലീസ് നടപടികളുമെടുക്കുന്നു. എന്നിട്ടും ഈ മരണക്കളി അവസാനിക്കുന്നില്ല. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും തുലാസിലാക്കിക്കൊണ്ട് യുവാക്കൾ അഭ്യാസങ്ങൾ തുടരുകയാണ്. 

അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് യുപിയിലെ ഗാസിയാബാദിൽ നിന്നുള്ള ഈ വിഡിയോ. ഓടുന്ന വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിൽനിന്ന് ഇറങ്ങി, തുറന്ന ഡോറിൽ കയറിയിരുന്നാണ് ഒരു യുവാവ് അഭ്യാസം കാണിക്കുന്നത്.

ഗാസിയാബാദ് ഹൈവേയിൽ നടന്ന അപകടകരമായ ഈ അഭ്യാസത്തിന്റെ വിഡിയോ പുറത്തുവന്നതിനെ തുടർന്ന് യുപി പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. വിഡിയോയിൽ വാഹനത്തിന്റെ നമ്പർ വ്യക്തമല്ലെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE