ഗോവ, ബെംഗളൂരു വഴി വിജയ് ബാബു ദുബായിൽ; വാറന്റ് ദുബായ് പൊലീസിനു കൈമാറി

vijay-babu-05
SHARE

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി വിജയ് ബാബുവിന്റെ അറസ്റ്റ് വാറന്റ് ദുബായ് പൊലീസിനു കൈമാറി. കഴിഞ്ഞ 22 നാണു പുതുമുഖ നടി പൊലീസിൽ പരാതി നൽകിയത്. ഈ വിവരം ചോർന്നു കിട്ടിയ പ്രതിയും നിർമാതാവുമായ വിജയ് ബാബു ആദ്യം ഗോവയിലേക്കും അവിടെ നിന്നു ബെംഗളൂരു വഴി ദുബായിലേക്കും കടന്നതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.

ബിസിനസ് ടൂറിലാണെന്നും ഈ മാസം 19നു ഹാജരാകാമെന്നുമാണു കൊച്ചി സിറ്റി പൊലീസിനെ വിജയ് അറിയിച്ചത്. എത്രയും വേഗം കീഴടങ്ങണമെന്നാവശ്യപ്പെട്ടു പൊലീസ് നൽകിയ നോട്ടിസിനു മറുപടിയായാണു വിജയ് കൂടുതൽ സാവകാശം തേടിയത്. ഈമാസം 18നാണു വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.

വിദേശത്ത് ഒളിവിൽ തങ്ങി അറസ്റ്റ് വൈകിപ്പിക്കുന്ന പ്രതി വിജയ് ബാബു പരാതിക്കാരിയെയും കേസിൽ തനിക്കെതിരെ മൊഴി നൽകാൻ സാധ്യതയുള്ളവരെയും സ്വാധീനിക്കാൻ ശ്രമിക്കുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്റർപോളിന്റെയും ദുബായ് പൊലീസിന്റെയും സഹായത്തോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നത്.

MORE IN SPOTLIGHT
SHOW MORE