പൈലറ്റിന്റെ ബോധംപോയി; യാത്രക്കാരന്‍ വിമാനം താഴെ ഇറക്കി; അമ്പരപ്പ്; വിഡിയോ

flight-crash
SHARE

അടിയന്തര ഘട്ടത്തില്‍ യാതൊരു പരിചയവുമില്ലാത്ത യാത്രക്കാര്‍ വിമാനം പറത്തുന്നതും താഴെയിരിക്കുന്നതും രക്ഷകരാകുന്നതുമെല്ലാം സിനിമകളില്‍ നമ്മള്‍ കണ്ടി‌ട്ടുണ്ട്. എന്നാലിപ്പോള്‍ അത്തരത്തിലൊരു സംഭവം യഥാര്‍ഥത്തില്‍ ന‌ടന്നിരിക്കുകയാണ്. ഫ്ലോറിഡ വിമാനത്താവളത്തില്‍ ആണ് സംഭവം ന‌‌ടന്നത്. ഇതിന്റെ വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. 

പൈലറ്റിന് സുഖമില്ലാതെ വന്നതോടെയാണ് യാത്രക്കാരന്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെ‌ടുത്തതെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ നിര്‍ദേശങ്ങളനുസരിച്ച് താന്‍ പ്രവര്‍ത്തിച്ചുവെന്നും വിമാനം സുരക്ഷിതമായി താഴെയിറക്കിയെന്നുമാണ് യാത്രക്കാരന്‍ പിന്നീട് പറഞ്ഞത്. യാതൊരു മുന്‍ പരിചയവും ഇല്ലെന്നും പറയുന്നു. വിമാനത്താവള അധികൃതര്‍ പോലും സംഭവത്തില്‍ ‍ഞെട്ടിയിരിക്കുകയാണെന്നാണ് വിവരം. 

അടിയന്തര സാഹചര്യമായിരുന്നു. എന്റെ പൈലറ്റിന് ബോധം പോയിട്ട് അനങ്ങാന്‍ പറ്റാതെയായി. എനിക്ക് പ്ലെയിന്‍ പറത്തുന്നതിനെക്കുറിച്ച് ഒന്നും അറിയുകയും ഇല്ല. പക്ഷേ ഞാനത് ഏറ്റെടുത്തു. എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോയി. അവിടെയുള്ളവര്‍ വിമാനത്തിന്റെ പൊസിഷനിങ് പറഞ്ഞു തന്നു. 'എവിടെയാണിപ്പോള്‍ എന്നായിരുന്നു അന്നേരം ഡ്യൂട്ടിയിലുണ്ടായിരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ചോദ്യം. ഫ്‌ളോറിഡ തീരമേഖലയിലാണ് താനിപ്പോള്‍ ഉള്ളതെന്നും മറ്റൊരു ധാരണയുമില്ലെന്നും അദ്ദേഹം മറുപടി നല്‍കി. ചിറകുകളുടെ ലെവല്‍ അതേ പോലെ നിലനിര്‍ത്താനും തീരത്തിനു മുകളിലൂടെ തന്നെ പറക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. അതിനു ശേഷം വിമാനം ലൊക്കേറ്റ് ചെയ്തു'. യാത്രക്കാരന്‍ സിഎന്‍എന്നിനൊട് പറഞ്ഞത് ഇങ്ങനെ. 

ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ വീട്ടിലേക്ക് പറക്കുകയായിരുന്ന അയാള്‍. യാത്രചെയ്യുന്ന വിമാനത്തിന്റെ പൈലറ്റ് അപ്രതീക്ഷിതമായി രോഗം വന്ന് അബോധാവസ്ഥയിലായി. സ്വകാര്യാവശ്യത്തിനുള്ള ചെറുവിമാനമായതിനാല്‍ വേറെ പൈലറ്റില്ല. ചെറുവിമാനമായതിനാല്‍ യാത്രക്കാര്‍ തീരെ കുറവ്. ഇതോ‌ടെയാണ് യാത്രക്കാരന് കോക്പിറ്റ് ഏറ്റെടുക്കേണ്ടി വന്നത്. എന്തായാലും അപകടം ഒന്നും കൂടാതെ പാം ബീച്ച് എയര്‍പോര്‍ട്ടില്‍ വിമാനം പറന്നിറങ്ങി.  

MORE IN SPOTLIGHT
SHOW MORE