50 വര്‍ഷം 7500 കിണറുകൾ; സ്ഥാനം കണ്ട് വൈദികൻ നൈനാൻ

well-position
SHARE

കിണറിന് സ്ഥാനം കാണുന്ന വൈദികനാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ പി.ഒ.നൈനാന്‍. 50 വര്‍ഷം കൊണ്ട് 7500 കിണറുകള്‍ക്ക് സ്ഥാനം കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. കറുത്ത നൂലിൽ കെട്ടിയ മോതിരമാണ് ജലസ്രോതസിലേക്കുള്ള വഴികാട്ടി. 

55 വർഷം മുൻപ് പീരുമേട് സിഎസ്ഐ പള്ളി വികാരിയായിരുന്നപ്പോഴാണ് വെള്ളം കണ്ടെത്തുന്ന വിദ്യപഠിച്ചത്. പള്ളിയുടെ സമീപം കിണറിന് സ്ഥാനം കാണാനെത്തിയ 70 വയസ്സുള്ള സ്ത്രീയുടെ ചലനങ്ങളും രീതികളും ശ്രദ്ധിക്കുകയും ശാസ്ത്രീയ വശം ചോദിച്ചറി യുകയും ചെയ്തു. തുടർന്ന് മല്ലപ്പള്ളിയിലെ വീട്ടിലെ കിണറിന് സ്വന്തമായി സ്ഥാനം കണ്ടു. ഇതിൽ വെള്ളം ലഭിച്ചപ്പോൾ മറ്റു ചിലയിടത്തും കിണറിനു സ്ഥാനം കാണാൻ പോയി. തുടർന്ന് ഈ മേഖലയിൽ സജീവമാകുകയായിരുന്നു.. 

സേവനത്തിന് പ്രതിഫലം ആവശ്യപ്പെടാറില്ല. വീട്ടിൽനിന്നു കൊ ണ്ടുപോകുകയും തിരികെ എത്തിക്കുകയും ചെയ്യണമെന്നു മാത്രം. തമിഴ്നാട്ടിലും ,ഉത്തർപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ സഭയുടെ മി ഷൻ ഫീൽഡുകളിൽ സേവനം ചെയ്യുന്ന കാലത്ത് കിണറുകൾ ക്ക് സ്ഥാനം കണ്ടിട്ടുണ്ടെന്നും റവ. പി.ഒ.നാൻ പറ യുന്നു. 23 വർഷം മുൻപ് സജീവ വൈദിക സേവനത്തിൽ നിന്നു വിരമിച്ചു. എന്നാല്‍ വെള്ളം തേടിയുള്ള യാത്ര തുടരുകയാണ്.

MORE IN SPOTLIGHT
SHOW MORE