ഓസ്‌ട്രേലിയയിൽ മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മക്ക് പുതുനേതൃത്വം; പുതുപദ്ധതികൾ

australia-mammootty
SHARE

കോവിഡ് കാലത്ത് ഓസ്‌ട്രേലിയയിൽ കുടുങ്ങിയ മലയാളികളെ ഫ്ലൈറ്റ് ചാർട്ട് ചെയ്ത് നാട്ടിൽ എത്തിച്ചതിലൂടെ ശ്രദ്ധ നേടിയ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്‌ട്രേലിയ ഘടകം പുതിയ സേവന പദ്ധതികളുമായി വീണ്ടും വരുന്നു. പദ്ധതികൾ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഇപ്പോൾ സംഘടനയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നിരിക്കുകയാണ്. ജെനോ ജേക്കബ് ( ഹോബാർട്ട് ) ആണ് ഓസ്‌ട്രേലിയ ഘടകം പ്രസിഡന്റ്. ടൗൺസ്വിൽ നിന്നുള്ള വിനോദ് കൊല്ലംകുളം ആണ് ജനറൽ സെക്രട്ടറി. ബിനോയ്‌ തോമസ് ( ഗോൾഡ് കോസ്റ്റ് ) രക്ഷാധികാരിയും ബിനോയ്‌ പോൾ ( പെർത്ത് ) ട്രഷററും ആണ്.

മെൽബണിൽ നിന്നുള്ള അനസ് കുളങ്ങരയും ജിജോ ബേബിയും യഥാ ക്രമം വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും ആകും. മദനൻ ചെല്ലപ്പൻ ( MAV, മെൽബൺ ) സോയിസ് ടോം ( ഹോബാർട്ട് )എബി എബ്രഹാം ( മെൽബൺ ) തുടങ്ങിയവർ എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കപ്പെട്ടു. റോബർട്ട്‌ കുര്യാക്കോസ് ( ഗോൾഡ് കോസ്റ്റ് ) ആണ് ഇന്റർനാഷണൽ കമ്മറ്റി പ്രതിനിധി. നാട്ടിൽ അവശത അനുഭവിക്കുന്ന ആദിവാസികൾ ഉൾപ്പടെയുള്ള ജന വിഭാഗങ്ങളുടെ ക്ഷേമം മുൻ നിർത്തിയുള്ള പദ്ധതികളും ആതുര സേവന രംഗത്ത് കൂടുതൽ സഹായ പദ്ധതികളും ഉടനെ ആരംഭിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ജെനോ ജേക്കബ് അറിയിച്ചു.

MORE IN SPOTLIGHT
SHOW MORE