ജോജുവിനെ വെറുതേ വിടൂ; ഓഫ് റോഡ് മത്സരം സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാൻ: സംഘാടകർ

joju-offroad.jpg.image
SHARE

വാഗമണിൽ നടന്ന ഓഫ് റോഡ് മത്സരത്തിൽ പങ്കെടുത്ത് ജോജു ജോർജ് വിവാദത്തിൽ പെട്ടത് കഴിഞ്ഞ ദിവസമാണ്. അടുത്തിടെ മരിച്ച ജവീന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച പരിപാടിയായിരുന്നു വാഗമണിൽ നടന്നത്.വാഗമണിലെ എംഎംജെ എസ്റ്റേറ്റിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ നടത്തിയൊരു പരിപാടിയായിരുന്നു അത്.

കൂടാതെ പരാതിക്കാരൻ പറയുന്നതുപോലെ കൃഷിഭൂമി നശിപ്പിക്കുന്ന തരത്തിൽ ഒന്നും ചെയ്തിട്ടില്ല. ജവീൻ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടി വാഗമണിലെ എംഎംജെ എസ്റ്റേറ്റിൽ നടന്ന പരിപാടിയിൽ മതിയായ സുരക്ഷാ സജ്ജീകരണങ്ങളില്ലാതെയാണോ ജോജു വാഹനമോടിച്ചത്? ജോജുവിന്റെ സഹഡ്രൈവറായിരുന്ന ബിനു പപ്പുവും പരിപാടിയുടെ സംഘാടകരിൽ ഒരാളായിരുന്ന സാം കുര്യൻ കളരിക്കലും മനോരമ ഓൺലൈനോട് പ്രതികരിക്കുന്നു. വീഡിയോ കാണാം.

റോയൽ എൻഫീൽഡ് ഡീലറും റാലി ഡ്രൈവറുമായിരുന്ന ജവീന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ യുണേറ്റഡ് കേരള ഓഫ് റോഡേഴ്സ് എന്ന പേരിൽ കേരളത്തിലെ ഓഫ് റോഡ് കുടുംബം ഒന്നിച്ചൊരു പരിപാടിയായിരുന്നു അത്.

MORE IN SPOTLIGHT
SHOW MORE