‘എനിക്കുവേണം ഈ ചില്ല ’; മരക്കൊമ്പിന് വേണ്ടി പോരാടുന്ന വിഷപ്പാമ്പുകൾ: വൈറൽ വീഡിയോ

Snake
SHARE

ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളാണ് രാജവെമ്പാലയും മൂർഖൻ പാമ്പും. ഇന്ത്യയുടെ പല ഭാഗങ്ങളിലും അയൽ രാജ്യങ്ങളിലും ഇവയെ സാധാരണയായി കണ്ടുവരുന്നുണ്ട്. ഒരു കാട്ടിലെ ചെറിയൊരു മരക്കൊമ്പിൽ ഇരിപ്പിടത്തിനായി അന്യോന്യം പോരാടുന്ന ഒരു കൂട്ടം വിഷപ്പാമ്പുകളുടെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

പരസ്പരം പിണഞ്ഞുകിടക്കുന്ന വിഷപ്പാമ്പുകളാണ് വൈറൽ വിഡിയോയിൽ.സ്നേക്ക് വേൾഡ് എന്ന പേജാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. പാമ്പുകൾ മരക്കൊമ്പിൽ ചുറ്റിപ്പിണഞ്ഞ് നിൽക്കാൻ പരസ്പരം പോരാടുന്നതുപോലെയാണ് ദൃശ്യങ്ങൾ കാണുന്നത്. ഇതിനിടെ കൊമ്പിൽ നിന്ന് ചില പാമ്പുകൾ വീണുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. വിഡിയോ കാണാം:

MORE IN SPOTLIGHT
SHOW MORE