കല്യാണത്തിന് ബഹളം അധികമായി; പോലീസെത്തി; അവസാനിച്ചത് ഇങ്ങനെ..!

police-punjabi-wedding.jpg.image.845.440
SHARE

പാട്ടും ഡാൻസും മേളവും ആഘോഷവുമൊക്കെയായി മൊത്തത്തിൽ ആഘോഷമാണ് നോർത്ത് ഇന്ത്യൻ കല്യാണങ്ങൾ. പഞ്ചാബി കല്യാണങ്ങൾ ആണെങ്കിൽ പറയുകയും വേണ്ട. ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങൾ ആകും. ഇന്ത്യക്കാർ വിദേശത്ത് ആണെങ്കിലും കാശുള്ളവർ ആർഭാടം ഒട്ടും കുറയ്ക്കുകയുമില്ല. പറഞ്ഞു വന്നത് കാലിഫോർണിയയിലെ ഒരു ഇന്ത്യൻ കല്യാണത്തെക്കുറിച്ചാണ്. 

കാലിഫോര്‍ണിയയിൽ താമസമാക്കിയ മൻദിവർ തൂറിന്‍റെ കുടുംബത്തിലെ വിവാഹാഘോഷത്തിലേക്ക് പൊലീസ് എത്തിയപ്പോൾ വീട്ടുകാര്‍ ആദ്യമൊന്ന് പകച്ചു. എന്നാല്‍ വളരെ ഹൃദ്യമായ മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ഈ സംഭവം അവസാനിച്ചത്. മന്‍ദിവറിന്റെ വിവാഹാഘോഷത്തിനായി അമ്മായിയുടെ വീട്ടിലാണ് ബന്ധുക്കൾ ഒത്തുചേർന്നത്.

പഞ്ചാബി ഗാനങ്ങളും ഡാൻസും ആരവങ്ങളുമൊക്കെ ചേർന്നതോടെ വീടിനു പുറത്തു സംഘടിപ്പിച്ച പരിപാടിയുടെ ശബ്ദം സമീപ വീടുകളിലേക്കും എത്തി. ഇതോടെ അമിത ശബ്ദമെന്ന പരാതി ലഭിച്ച് പൊലീസ് ഇവിടെയെത്തി. പൊലീസ് പരിപാടി അവസാനിപ്പിക്കാൻ ആവശ്യപ്പെടുമോ എന്നായിരുന്നു എല്ലാവരും ഭയപ്പെട്ടത്. എന്നാൽ ശബ്ദം കുറയ്ക്കാൻ നിര്‍ദേശിച്ചശേഷം പരിപാടിയുടെ ഭാഗമായി ഉദ്യോഗസ്ഥർ കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്നു ഡാൻസ് കളിച്ചാണ് മടങ്ങിയത്. 

കുടുംബാംഗങ്ങൾക്കൊപ്പം പൊലീസുകാർ നൃത്തം ചെയ്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കുടുംബത്തിന്‍റെ ആതിഥേയത്വത്തിന് ജോവാക്വിന്‍ കൗണ്ടി ഷെറിഫ് ഓഫിസ് ട്വിറ്റിലൂടെ നന്ദി അറിയിച്ചതും ശ്രദ്ധേയമായി.

MORE IN SPOTLIGHT
SHOW MORE