കറണ്ട് പോയി; സഹോദരിമാര്‍ക്ക് വരന്മാരെ മാറിപ്പോയി; വീടുകളിലുമെത്തി; ഒ‌‌‌ടുവില്‍..?

marriage-change
SHARE

രണ്ട് സഹോദരിമാരുടെ വിവാഹം ഒരേ വേദിയില്‍ വെച്ച് നടത്താനുള്ള തീരുമാനം അബദ്ധത്തില്‍ അവസാനിച്ചു. വിവാഹം ന‌ടക്കേണ്ട സമയത്ത് വൈദ്യുതി തകരാറായതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കറണ്ട് പോയതോടെ വധൂവരന്മാര്‍ക്ക് തമ്മില്‍ മാറിപ്പോയി. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. ഞായറാഴ്ചയാണ് രമേഷ്‍ലാലിന്റെ രണ്ട് പെൺമക്കളായ നികിതയു‌െയും കരിഷ്മയു‌‌ടെയും വിവാഹം തീരുമാനിച്ചിരുന്നത്. 

വധുക്കള്‍ രണ്ട് പേരും തല മറച്ചിരുന്നു. വസ്ത്രങ്ങള്‍ സമാനമായിരുന്നു. ച‌‌‌ടങ്ങുകള്‍ ന‌‌ടന്നു. വധൂവരന്മാരോ ബന്ധുക്കളോ വിവാഹിതരാകേണ്ട‌വര്‍ മാറിയാണ് ചടങ്ങുകള്‍ ചെയ്തതെന്ന് അറിഞ്ഞില്ല. വിവാഹം ന‌ത്തുന്ന കാര്‍മികനും തെറ്റായ ജോഡ‍ികളെക്കൊണ്ട് പ്രദക്ഷിണം ചെയ്യിപ്പിച്ചു. വധുമാരെ മാറി പോയെന്ന് അറിയുന്നത് ഇവര്‍ വരന്മാരുടെ വീട്ടിലെത്തിയപ്പോഴാണ്. ചെറിയ തർക്കത്തെ തുടർന്ന് സംഭവം ഒത്തുതീർപ്പിലെത്തി. അടുത്ത ദിവസം ഒരിക്കൽ കൂടി ചടങ്ങുകൾ നടത്താൻ വധൂവരന്മാരോട് ആവശ്യപ്പെട്ടു.

MORE IN SPOTLIGHT
SHOW MORE