മഞ്ഞ് മൂടിയ ഹിമാലയൻ മലമുകളിൽ യോഗാഭ്യാസം; നവീന അനുഭവം

yoga-day-thumb
SHARE

സിക്കിമിൽ യോഗ ദിനത്തിന് മുന്നോടിയായി ഐടിബിപിയുടെ യോഗാഭ്യാസം. ഹിമാലയത്തിൽ പതിനേഴായിരം അടി ഉയരത്തിലായിരുന്നു പരിപാടി. മഞ്ഞ് മൂടിയ മലമുകളിൽ മരം കോച്ചുന്ന തണുപ്പിനെ വകവെയ്ക്കാതെ ആയിരുന്നു സിക്കിമിൽ 20 ഐടിബിപി സേനാംഗങ്ങളുടെ യോഗാഭ്യാസം. ഹിമാലയത്തിലെ തണുത്ത കാറ്റിനെ മറികടന്നായിരുന്നു യോഗാസനങ്ങൾ . യോഗ അമൃത് മഹോൽസവത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.

നേരത്തെ ഛത്തീസ്ഗഡിലെ യും ഉത്തരാഖണ്ഡിലെയും ഐടിബിപി സേനാംഗങ്ങൾ യോഗാഭ്യാസം നടത്തിയിരുന്നു. പതിനയ്യായിരം അടി ഉയരത്തിലായിരുന്നു ഉത്തരാഖണ്ഡിൽ ഐടിബിപിയുടെ യോഗാഭ്യാസം. ജൂൺ 21 നാണ്  രാജ്യാന്തര യോഗാ ദിനം. 2015 മുതലാണ് യോഗാ ദിനാചരണം ആരംഭിച്ചത്.

MORE IN SPOTLIGHT
SHOW MORE