നടന്നു പോകുന്ന ഒട്ടകത്തിനിട്ടൊരു ഇടി കൊടുത്ത് യുവാവ്; പിന്നീട് സംഭവിച്ചത്..? വിഡിയോ

വഴിയേ നടന്നു പോകുകയായിരുന്ന ഒട്ടകത്തെ ഒരു കാരണവുമില്ലാതെ ഇടിച്ച് യുവാവ്. അപ്പോൾ തന്നെ ചെയ്തതിന്റെ ഫലവും കിട്ടി. തിരിഞ്ഞൊന്ന് നോക്കുക പോലും ചെയ്യാതെ ഒട്ടകം യുവാവിനെ ചവിട്ടിയെറിഞ്ഞു. യുവാവ് ഒട്ടകത്തെ ഇടിക്കുന്നതിന്റെയും തിരിച്ച് ഒട്ടകം ഇയാളെ ചവിട്ടുന്നതിന്റെയും വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു കാരണവുമില്ലാതെ മിണ്ടാപ്രാണിയെ ഉപദ്രവിച്ചതിനുള്ള കർമഫലമാണ് യുവാവിന് ലഭിച്ചതെന്നാണ് വിഡിയോ കണ്ടവർ പറയുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് ഈ വിഡിയോ ട്വിറ്ററില്‍ പങ്കിട്ടത്.

വിഡിയോ കാണാം: