15 സെക്കൻഡിൽ എല്ലാം കഴിഞ്ഞു; വൈറൽ ‘കന്നഡ മിന്നൽ’; മരണപ്പാച്ചിൽ വിഡിയോ

kannada-bus-accident
SHARE

‘ഇതെന്താ മിന്നലോ?’ എന്ന് മലയാളി സമൂഹമാധ്യമങ്ങളിൽ ചോദിച്ച വൈറൽ വിഡിയോ കർണാടകയിൽ നിന്നുള്ളതാണ്. ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം നടന്നത്. റോഡിനു കുറുകെ വളയ്ക്കാൻ ശ്രമിക്കുന്ന ബസിനിടിയിലൂടെ സ്കൂട്ടർ കയറ്റുകയാണ് ഈ യുവാവ് ചെയ്തത്. അമിതവേഗത്തിൽ എത്തിയ ആൾ വേഗം കുറയ്ക്കാതെ ബസിന് ഇടിയിലൂടെ മരത്തിനും മതിലിനും ഇടയിലൂടെ കയറ്റി നിർത്താതെ പോകുകയായിരുന്നു.

സ്കൂട്ടറിൽ വന്നയാൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ല, ഇടയ്ക്ക് സ്കൂട്ടറിൽ വച്ചിരുന്ന ഹെൽമെറ്റ് തെറിച്ചു പോകുന്നതും വിഡിയോയിൽ കാണാം. ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് പിടിച്ചതുകൊണ്ട് മാത്രമാണ് സ്കൂട്ടർ റൈഡർ രക്ഷപ്പട്ടത്. എല്ലാം പെട്ടന്നായിരുന്നു എന്ന് വിഡിയോ കണ്ടാൽ മനസിലാകും ഏകദേശം 15 സെക്കൻഡിനുള്ളിൽ സംഭവം കഴിഞ്ഞു.

MORE IN SPOTLIGHT
SHOW MORE