അമ്മയെ ആദ്യം കണ്ടതും അമ്മയായതും ഒന്നിച്ച്; ഇരട്ട സഹോദരിമാരുടെ സന്തോഷം

twins-mother
SHARE

ഭൂമിയിലേക്കു ഒരുമിച്ചു കടന്നുവന്ന ഇരട്ട സഹോദരിമാർ അമ്മമാരായതും ഒരേദിവസം. മലപ്പുറം പാണ്ടിക്കാട് സ്വദേശികളായ ഷഹർബാനു, ഉമൈറ ബാനു ഇരട്ട സഹോദരിമാരാണു ഒരേ ദിവസം  കുഞ്ഞുങ്ങൾക്കു ജന്മം നൽകിയത്. ഷഹർബാനുവിനു പെൺകുഞ്ഞാണ്. ഉമൈറ ബാനുവിന് ആൺകുഞ്ഞും. പാണ്ടിക്കാട് ചെമ്പ്രശേരി അർപ്പിനിക്കുന്നിലെ പരേതനായ മുഹമ്മദ് അബ്ദുറഹ്മാൻ- ഫാത്തിമ ദമ്പതികളുടെ മക്കളാണു ഷഹർബാനുവും ഉമൈറബാനുവും. ഫാത്തിമയുടെ മൂന്നാമത്തെ പ്രസവത്തിലാണ് ഇരട്ടകൾ പിറന്നത്. തുവ്വൂർ സ്വദേശി നൗഷാദ് മുഹമ്മദാണു ഷഹർബാനുവിന്റെ ഭർത്താവ്. പാണ്ടിക്കാട് മരാട്ടപ്പടിയിലെ വി.പി.മുഹ്സിന്റെ ഭാര്യയാണ് ഉമൈറാ ബാനു. അമ്മമാരെപ്പോലെ ഇനി മക്കൾക്കും ഇനി ഒരേ ജന്മദിനം.

MORE IN SPOTLIGHT
SHOW MORE