വാലിൽ പിടിച്ചു വലിച്ചു, യുവാവിനെ കാലുമടക്കി തൊഴിച്ച് ഒട്ടകം, വിഡിയോ

carmel-video
SHARE

മൃഗങ്ങളെ വെറുതെ ഉപദ്രവിക്കുന്നത് ചിലക്ക് ഒരു ഹരമാണ്. നായകളെയും പൂച്ചകളെയും കന്നുകാലികളെയും എന്നുവേണ്ട ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്ന ആനകളെ പോലും ഇത്തരക്കാർ വെറുതെവിടാറില്ല. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വഴിയിലൂടെ നടത്തിക്കൊണ്ടുപോവുകയായിരുന്ന ഒട്ടകത്തിന്റെ വാലിൽ പിടിച്ചുവലിക്കുന്ന യുവാവിന്റെ ദൃശ്യമാണിത്.

യുവാവ് വാലിൽ പിടിക്കാനാഞ്ഞതും പിൻകാലുകൊണ്ട് ഒട്ടകം തൊഴിച്ച് താഴെയിട്ടതും ഒന്നിച്ചായിരുന്നു. ‘കർമ’ എന്ന അടിക്കുറിപ്പോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ഈദ‍ശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. അവനവൻ ചെയ്യുന്ന കർമത്തിന്റെ ഫലം അവനവൻ തന്നെ അനുഭവിക്കും എന്നതിന് ഉദാഹരണമാണ് യുവാവിന്റെ ഈ ദൃശ്യമെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.

MORE IN SPOTLIGHT
SHOW MORE