'ഇങ്ങനെയാണ് വെളിച്ചം കടന്നു വരുന്നത്'; മ‍ഞ്ജു പകര്‍ത്തിയ ചിത്രം പങ്കിട്ട് ഭാവന

bhavana-manju
SHARE

പ്രിയ സുഹൃത്തും നടിയുമായ മഞ്ജുവാര്യര്‍ പകര്‍ത്തിയ തന്‍റെ ചിത്രം പങ്കുവച്ച് നടി ഭാവന. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ശ്രദ്ധേയമായ അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 'നാമെല്ലാവരും അൽപം തകർന്നവരാണ്. ഇങ്ങനെയാണ് വെളിച്ചം കടന്നു വരുന്നത്' എന്നാണ് ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

മഞ്ഞവെളിച്ചത്തില്‍ കൈയ്യിലൊരു ഫോര്‍ക്കുംപിടിച്ചാണ് നടി ചിത്രത്തിലിരിക്കുന്നത്. നടിയുടെ വാക്കുക്കളില്‍ പ്രചോദനകൊള്ളുന്ന രീതിയിലുള്ള കമന്‍റുകളാണ് ഏറെയും. പ്രിയ സുഹൃത്തുക്കളെല്ലാം ചിത്രത്തിനു താഴെ കമന്‍റുകളിടുന്നു. മഞ്ജുവും പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. കന്നഡ ചിത്രം ഇൻസ്പെക്ടർ വിക്രമാണ് ഭാവനയുടേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. 

MORE IN SPOTLIGHT
SHOW MORE