
തലകുത്തിനിന്ന് യോഗ മന്ത്രങ്ങള്‍ ഉരുവിട്ട് ഏഷ്യന്‍ ബുക്ക്സില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇടുക്കിക്കാരനായ ഒരു അന്‍പത്തിയാറുകാരന്‍. ഗിന്നസ് റെക്കോര്‍ഡിനായി തയാറെടുക്കുന്ന സജന്റെ വിശേഷങ്ങള്‍ കാണാം.
ഗിന്നസ് റെക്കോര്‍ഡ് മലയോരമണ്ണിലെത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് മുരിക്കുംതൊട്ടി സ്വദേശി സജന്‍ മാടകയില്‍. യോഗയുടെ അടിസ്ഥാന തത്വങ്ങള്‍ 17 മിനിറ്റ് തല കീഴായി നിന്ന് ചൊല്ലിയാണ് സജന്‍ ഇന്ത്യ ബുക്ക് ഒാഫ് റെക്കോര്‍ഡ്സിലും, ഏഷ്യ ബുക്ക് ഒാഫ് റെക്കോര്‍ഡ്സിലും ഇടം നേടിയത്. അരമണിക്കൂറോളം നേരം ഇങ്ങനെ നില്‍ക്കാന്‍ സജന് കഴിയും.
9 വയസ്സ് മുതല്‍ സജന്‍ യോഗ അഭ്യസിക്കുന്നുണ്ട്. നേരത്തെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യോഗ പരിശീലിപ്പിച്ചിരുന്നു. കൊച്ചിയില്‍ യോഗ സ്കൂള്‍ നടത്തുന്നുണ്ട്.