അതിഥികൾക്ക് വരാൻ കഴിയുന്നില്ല, മോശം റോഡ്; 5 വയസ്സുകാരിയുടെ റിപ്പോർട്ടിങ്

kid-reporting
SHARE

തന്റെ വീടിനരികിലുള്ള റോഡിന്റെ ശോചനീയാവസ്ഥ റിപ്പോർട്ട് ചെയ്ത അഞ്ച് വയസ്സുകാരിയുടെ വിഡിയോ വൈറലകുന്നു കനത്ത മഴയും മഞ്ഞു വീഴ്ചയും മൂലം താറുമാറായ റോഡിനെ കുറിച്ചാണ് ആവേശഭരിതയായി ഈ കശ്മീരി പെൺകുട്ടി വിവരിക്കുന്നത്. വിഡിയോയില്‍ പെൺകുട്ടിയുടെ വീടിനടുത്തുള്ള റോഡുകളുടെ മോശം അവസ്ഥ എടുത്തുകാണിക്കുന്നു. ഹഫീസയുടെ ആവേശകരമായ കവറേജിന് നിരവധിപ്പേരാണ് അഭിനന്ദനവുമായെത്തിയത്.

പിങ്ക് നിറത്തിലുള്ള ജാക്കറ്റ് ധരിച്ച്, വീടിനടുത്തുള്ള റോഡുകളുടെ ദുരവസ്ഥ എടുത്തുകാട്ടുന്നതിനായി, കൈയിൽ ഒരു ചെറിയ ലേപ്പൽ മൈക്കുമായി ചെളി നിറഞ്ഞ റോഡിൽ നിന്ന് ആവേശകരമായശി റിപ്പോർട്ട് ചെയ്യുകയാണ് ഹഫീസ. റോഡിന്റെ മോശം അവസ്ഥ കാരണം അതിഥികൾക്ക് തന്റെ സ്ഥലത്തേക്ക് വരാൻ കഴിയുന്നില്ലെന്ന് അവൾ പരാതിപ്പെടുന്നു.

ക്യാമറ കൈകാര്യം ചെയ്യുന്ന അമ്മയോട് റോഡിന്റെ ശോചനീയാവസ്ഥ കാണിക്കുന്നതിനായി പെൺകുട്ടി ആവശ്യപ്പെടുന്നതും കേൾക്കാം. അയൽക്കാർ റോഡിൽ വലിച്ചെറിയുന്ന മാലിന്യങ്ങളും  റോഡിലെ കുഴികളും കാണിക്കാന്‍ അവൾ നിർദ്ദേശിക്കുന്നു. ചെളിയും മഴയും സ്ഥിതി വഷളാക്കിയതെങ്ങനെയെന്ന് വിവരിച്ചുകൊണ്ട് പെൺകുട്ടിയുടെ 2.08 മിനിറ്റ് ദൈർഘ്യമുള്ള സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. 

വിഡിയോ ഷെയർ ചെയ്തതു മുതൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആളുകൾ ഈ യുവ റിപ്പോർട്ടറുടെ ആത്മവിശ്വാസത്തോടെയുള്ള റിപ്പോട്ടിങിനെ പ്രശംസിക്കുകയാണ്. ജമ്മു കശ്മീരിലെ റോഡുകളുടെ അവസ്ഥ വെളിപ്പെടുത്താൻ ചിലർ ഈ വിഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തിട്ടുണ്ട്. ‘ഈ യുവ പത്രപ്രവർത്തകയുടെ ആവശ്യം എത്രയും വേഗം നിറവേറ്റുമെന്നും അവളുടെ മുഖത്ത് പുഞ്ചിരി വിരിയുന്നതിനായി റോഡ് നന്നാക്കുമെന്നു പ്രതീക്ഷിക്കുന്നു’വെന്നും ‘മനോഹരമായ കശ്മീരിന്റെ മറുവശത്തെക്കുറിച്ച് നാമെല്ലാവരും അറിഞ്ഞിരിക്കണം, അവളുടെ ശബ്ദം ബന്ധപ്പെട്ട അധികാരികൾ കേൾക്കുമെന്നും ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു’  എന്നുമൊക്കയാണ് വിഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ.

MORE IN SPOTLIGHT
SHOW MORE