വിഭജനം അകറ്റി; 74 വർഷങ്ങൾക്ക് ശേഷം സഹോദരങ്ങൾ കണ്ടുമുട്ടി; സ്നേഹം പങ്കിട്ടു; വിഡിയോ

brothers-unite
SHARE

കർത്താപൂർ ഇടനാഴി സാക്ഷിയായത് ഹൃദ്യമായ നിമിഷങ്ങളാണ്. ഇന്ത്യ - പാക് വിഭജനത്തിൽ വേർപിരിഞ്ഞ സഹോദരങ്ങള്‍ 74 വർഷത്തിന് ശേഷം വീണ്ടും കണ്ടുമുട്ടി. 1947ലെ വേർപിരിയലിൽ അകന്ന് പോയ സിദ്ദിഖും ജ്യേഷ്‌ഠൻ ഹബീബുമാണ് കണ്ടുമുട്ടിയത്. ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലെ കർതാപൂര്‍ വരെ വിസരഹിത യാത്ര സാധ്യമാക്കുന്ന കർത്താപൂർ ഇടനാഴിയിൽ വച്ചായിരുന്നു സംഗമം.

പരസ്‌പരം കണ്ടതോടെ ഇരുവർക്കും സ്നേഹവും സങ്കടവും സന്തോഷവും ഒന്നും നിയന്ത്രികാകനായില്ല. സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. മുറുകെ കെട്ടിപ്പിടിച്ചു. കൈകൾ വിറച്ചു. ഓര്‍മകൾ പരസ്പരം പങ്കുവെച്ചു.  കൂടിക്കാഴ്‌ച സാധ്യമാക്കിയ ഇരു സർക്കാരുകള്‍ക്കും സഹോദരങ്ങൾ നന്ദി പറഞ്ഞു. 

വിഭജന കാലത്ത് കുടുംബം വേർപിരിഞ്ഞപ്പോള്‍ അകന്നതാണ് സിദ്ദിഖും ജ്യേഷ്‌ഠൻ ഹബീബും. ഹബീബ് വിഭജനരേഖയുടെ ഇന്ത്യൻ ഭാഗത്താണ് വളർന്നത്. സിദ്ദിഖും കുടുംബവും പാകിസ്ഥാന്‍റെ ഭാഗമായി. ഇതോടെയാണ് പരസ്‌പരം കാണാൻ സഹോദരങ്ങള്‍ക്ക് 74 വർഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നത്. കർത്താപൂർ ഇടനാഴിയിലൂടെ ഇനിയും പരസ്‌പരം കാണമെന്ന പ്രതീക്ഷയിലാണ് ഇരുവരും.

വിഡിയോ കാണാം: 

MORE IN SPOTLIGHT
SHOW MORE