മുൻകരുതലെടുത്തിട്ടും എനിക്കും കോവിഡ്; വ്യാപനം ഭയപ്പെടുത്തുന്നു; കീർത്തി സുരേഷ്

keerthi-12
SHARE

വളരെ ശ്രദ്ധിച്ച് മുൻകരുതലുകളെല്ലാം എടുത്ത് നടന്നിട്ടും തനിക്ക് കോവിഡ് ബാധിച്ചുവെന്ന് നടി കീർത്തി സുരേഷ്. വൈറസ് വ്യാപനം അത്രയധികമായെന്നും ഭയപ്പെടുത്തുന്നുവെന്നും കീർത്തി സമൂഹ മാധ്യമത്തിൽ കുറിച്ചു. 

വാക്സീൻ സ്വീകരിക്കാത്തവർ എത്രയും വേഗം സ്വീകരിക്കണം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും സുരക്ഷിതരായി ഇരിക്കുകയും ചെയ്യണമെന്നും താരം  പറയുന്നു. ഗുരുതരമായ അവസ്ഥയിലേക്ക് പോകുന്നതിൽ നിന്ന് രക്ഷിക്കാൻ വാക്സീന് കഴിയുമെന്നും സമ്പർക്കമുണ്ടായവർ കോവിഡ് ടെസ്റ്റ് ചെയ്യണമെന്നും കീർത്തി വ്യക്തമാക്കി. 

ലതാ മങ്കേഷ്കർ, ഖുശ്ബു, സ്വരാഭാസ്കർ തുടങ്ങിയ പ്രമുഖർക്കും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് ബാധിച്ചിരുന്നു.

MORE IN SPOTLIGHT
SHOW MORE