'കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ സഹകരിച്ചിട്ടില്ല; അന്നം മുട്ടിക്കാനാവില്ല'; ജോയ് മാത്യു

joymthew
SHARE

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് ജോയ് മാത്യൂ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. . ‘ഇരയ്ക്കൊപ്പം എന്ന് പറയാനെളുപ്പമാണ് എന്നാൽ കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയുവാൻ ആരുമില്ല..’ അദ്ദേഹം കുറിച്ചു. ഇതിന് പിന്നാലെ വിമർശനങ്ങളും ഉയർന്നിരുന്നു. ആദ്യം പ്രവർത്തിയിലൂടെ കാണിക്കാൻ ആവശ്യപ്പെട്ടായിരുന്നു വിമർശനങ്ങൾ. എന്നാൽ .ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ താൻ സഹകരിച്ചിട്ടില്ലെന്നും .അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും മാറ്റിയിട്ടുണ്ടെന്നും അടക്കമുള്ള ആരോപണങ്ങളുമായാണ് ജോയ് മാത്യു രംഗത്ത് വന്നിരിക്കുന്നത്. 

പോസ്റ്റിന്റെ പൂർണ രൂപം

ഇന്നലെ ഞാനിട്ട പോസ്റ്റിനു കീഴിൽ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ് ബുക്കിൽ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേർ "താങ്കൾ ആദ്യം തുടങ്ങൂ "എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു .ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല .(Times of India .12/7/2017)കൂടാതെ 

അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട് .പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല  .കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരും ആരാധകവങ്കന്മാരല്ലാത്ത ,വിവേകമുള്ള  പ്രേക്ഷകരും ഉള്ള കാലത്തോളം എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല .


®

MORE IN SPOTLIGHT
SHOW MORE