പക്ഷി തൂവലിൽ ചിത്രം വരച്ച് റെക്കോർഡ് നേടിയ കോഴിക്കോട്ടുകാരി

feather-record
SHARE

വലിയ ക്യാൻവാസുകളിൽ ചിത്രം വരച്ച് ശ്രദ്ധേയരായ ഒരുപാട് കലാകാരന്മാരുണ്ട്. എന്നാൽ പക്ഷി തൂവലിൽ ചിത്രം വരച്ച് ഏഷ്യബുക്ക് ഓഫ് റെക്കോർഡ് നേടിയ ഒരു കോഴിക്കോട്ടുകാരിയെയാണ് ഇനി പരിചയപ്പെടാൻ പോകുന്നത്. 

ഇത് കോഴിക്കോട് മായനാട് സ്വദേശി ലാഗ്മി. ലോക് ഡൗൺ കാലത്ത് പക്ഷി തൂവലിൽ തുടങ്ങി വെച്ച പരീക്ഷണം ലാഗ്മിക്ക് നേടി കൊടുത്തത് രണ്ട് റെക്കോർഡുകളാണ്. ആറ് സ്വാന്ത്രന്ത്യ സമര സേനനികളുടെ ചിത്രം അര മണിക്കൂറിൽ വരച്ചാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് നേടിയത്. സിനിമാ താരങ്ങളുടെയും പ്രധാനമന്ത്രി നരേന്ദ്രമോദി, വ്യവസായി എം.എ യൂസഫലി തുടങ്ങിയവരുടെയും ചിത്രങ്ങളും ഈ കലാകാരി ചുരുങ്ങിയ കാലയളവിൽ വരച്ചിട്ടുണ്ട്

എംബിഎ ബിരുദധാരിയും നർത്തകിയുമായ ലാഗ്മി ചിത്ര രചന അഭ്യസിക്കാതെയാണ് തൂവലിലുള്ള കലാവിരുതുകൾ നടത്തുന്നത്. കൃഷ്ണന്റെ ദശാവതാരമാണ് ലഗ്മി അവസാനമായി വരച്ച് തീർത്ത ചിത്രം. തൂവലിൽ മാത്രമല്ല പരിപ്പ്, മഞ്ചാടിക്കുരു, ഉണക്കമുന്തിരിയിലെല്ലാം ലാഗ്മി തന്റെ കലാവിരുത് തെളിയിച്ചിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE