വെട്ടാനെത്തിച്ച പോത്ത് വിരണ്ടോടി റസ്റ്ററന്റിലേക്ക്; യുവാവിനെ തൂക്കിയടിച്ചു

china-viral-video
SHARE

കൊല്ലാൻ െകാണ്ടുവന്ന പോത്ത് വിരണ്ടോടി സമീപത്തെ റസ്റ്ററന്റിനുള്ളിൽ കയറി യുവാവിനെ കൊമ്പിൽ തൂക്കിയെറിഞ്ഞു. കിഴക്കൻ ചൈനയിലെ ടൈഷൗ നഗരത്തിലാണ് അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനാണ് പോത്തിന്റെ ആക്രമണത്തിൽ സാരമായി പരുക്കേറ്റത്.

ഒരു മേശയ്ക്കു സമീപമായി രണ്ടുപേർ പേർ നിൽക്കുന്നത് വിഡിയോയിൽ കാണാം. പെട്ടെന്ന് പുറത്തുനിന്നും ഒരു കൂറ്റൻ പോത്ത് ഭക്ഷണശാലയുടെ വാതിലിലൂടെ അകത്തേക്ക് പാഞ്ഞു കയറുകയായിരുന്നു. വന്ന വരവിൽ  മുന്നിൽ കണ്ട യുവാവിനെ കൊമ്പിൽ തൂക്കി വായുവിലേക്ക് എറിയുകയായിരുന്നു. ഞൊടിയിടയിലായിരുന്നു പോത്തിന്റെ ആക്രമണം. 

ശബ്ദം കേട്ട് അവിടെയുണ്ടായിരുന്നവർ തിരിഞ്ഞു നോക്കുന്ന സമയത്തിനുള്ളിൽ പോത്ത് അകത്തുകയറിയതിനാൽ യുവാവിന് ഓടിമാറാൻ കഴിഞ്ഞില്ല. നിലത്തുവീണ ഇദ്ദേഹത്തെ സുഹൃത്ത് ഉടൻതന്നെ സുരക്ഷിതസ്ഥാനത്തേക്ക് വലിച്ചു മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.  അല്പസമയം കൂടി റസ്റ്ററന്റിനുള്ളിൽ  പരാക്രമം നടത്തിയശേഷമാണ് പോത്ത്  പുറത്തേക്കിറങ്ങിയോടിയത്.

റസ്റ്ററന്റിനു സമീപമുള്ള അറവുശാലയിൽ നിന്ന് രക്ഷപ്പെട്ടോടിയതാവാം  പോത്തെന്നാണ് നിഗമനം. പോത്ത് ആക്രമിച്ച യുവാവിന്റെ കാലിനാണ് സാരമായി പരിക്കേറ്റിരിക്കുന്നത്. അപകടം പറ്റിയ വ്യക്തിക്ക് നഷ്ടപരിഹാരം നൽകുമെന്ന് പോത്തിന്റെ ഉടമ വ്യക്തമാക്കി. അതേസമയം രക്ഷപ്പെട്ടോടിയ പോത്തിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പിന്നീട് പുറത്തുവന്നിട്ടില്ല. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE