സൈറൺ മുഴക്കി വധു വരന്മാർ ആംബുലൻസിലെത്തി;ഡ്രൈവറുടെ ലൈസൻസും പെർമിറ്റും റദ്ദാക്കി

ambulance-04
SHARE

കായംകുളം കറ്റാനത്ത്  കല്യാണശേഷം വധു വരൻമാരുടെ യാത്രയ്ക്ക്  ആംബുലൻസ് ദുരുപയോഗം ചെയ്തതിൽ നടപടി. മോട്ടർ വാഹന വകുപ്പ് ആംബുലൻസ് പിടിച്ചെടുക്കുകയും പെര്‍മിറ്റ്  റദ്ദാക്കുകയും ചെയ്തു. ആംബുലൻസ് ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്തു. 

രോഗിയെയും കൊണ്ട് പോകുന്നതു പോലെ സൈറൺ മുഴക്കിയാണ് വധു വരന്മാരുമായി  ആംബുലൻസ് സഞ്ചരിച്ചത്. മറ്റു വാഹനങ്ങൾ അനുഗമിച്ചു.വീട്ടുപടിക്കൽ ആംബുലൻസ് നിർത്തി കൈകോർത്തു പിടിച്ച് നടന്നു നീങ്ങുന്ന വരനെയും വധുവിനെയും ദൃശ്യങ്ങളിൽ കാണാം. കായംകുളത്തെ സ്വകാര്യ ആംബുലന്‍സാണ് കല്യാണ യാത്രയ്ക്ക് ദുരുപയോഗിച്ചത്. കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് വരൻ. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ്.സുബി, അജിത് കുമാർ ,ഗുരുദാസ് എന്നിവരടക്കമുള്ള സംഘമാണ് ആംബുലൻസ് പിടിച്ചെടുത്തത്. ആംബുലൻസുകൾ ദുരുപയോഗിക്കുന്നത് തടയാൻ പരിശോധന കർശനമാക്കുമെന്ന് കായംകുളം. 

MORE IN SPOTLIGHT
SHOW MORE